കാസർകോട് :(www.evisionnews.co)ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ പോഷക സംഘടനയായ നാഷണല്‍ ലേബര്‍ യൂണിയന്‍ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെയും റാലിയുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എന്‍.എല്‍.യു സംസ്ഥാന പ്രസിഡന്റ് എ.പി. മുസ്തഫയും, പി.എം. സുബൈര്‍ പടുപ്പും അറിയിച്ചു.സെപ്തംബര്‍ 26ന് രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തും. 10 മണിക്ക് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് സ്പീഡ്‌വേ ഇന്‍ ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം ആരംഭിക്കും. 10.30ന് ത്രിതല പഞ്ചായത്തിലെ മികച്ച ജനപ്രതിനിധികള്‍ക്ക് ജനപക്ഷ അവാര്‍ഡ് നല്‍കും. ഐ.എന്‍.എല്ലിലെ മുതിര്‍ നേതാക്കളെ ആദരിക്കും. തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായവിതരണവും പുതിയ തൊഴില്‍ സംരംഭത്തിന്റെ പ്രഖ്യാപനവും നടക്കും. വൈകീട്ട് കൃത്യം 3 മണിക്ക് നഗരത്തില്‍ വമ്പിച്ച റാലിയും നടക്കും. ഐ.എന്‍.എല്‍. ദേശീയ-സംസ്ഥാന നേതാക്കള്‍ വിവിധ സെഷനുകളില്‍ സംസാരിക്കും. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ സംബന്ധിക്കും. വിവിധ ജില്ലകളില്‍ പ്രചരണ ക്‌വെന്‍ഷനുകള്‍ പൂര്‍ത്തിയായി. മുഴുവന്‍ ആളുകളും സംബന്ധിച്ച് പരിപാടി വിജയിപ്പിക്കണമെന്ന് നേതാക്കൾ അഭ്യര്‍ത്ഥിച്ചു.

Post a Comment
0 Comments