കാസര്‍കോട്:(www.evisionnews.co) ഐ.ബി ഭണ്ഡാരി റോഡിലെ ഗവ വേയര്‍ ഹൗസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്യഷോപ്പിനു മുന്നില്‍ കൂട്ടത്തല്ല്. വിവരമറിഞ്ഞെത്തിയ പൊലീസ് ലാത്തിവീശി.ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. മദ്യത്തിനായി എത്തിയവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായതോടെയാണ് സംഘര്‍ഷത്തിനു തുടക്കം. വാക്കേറ്റം കൂട്ടത്തല്ലിലും രണ്ടു പേര്‍ക്കു കല്ലുകൊണ്ട് കുത്തേല്‍ക്കുകയും ചെയ്‌തതോടെയാണ് സി.ഐ നേതൃത്വത്തിലുള്ള പൊലീസെത്തി ലാത്തിവീശിയത്. ഇതോടെ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവര്‍ ചിതറിയോടി. പെരുമ്പള, കാടകം സ്വദേശികള്‍ക്കാണ് കല്ലുകൊണ്ടുള്ള കുത്തേറ്റത്.
Post a Comment
0 Comments