Type Here to Get Search Results !

Bottom Ad

വിഷന്‍ 2020: ഉദുമ ഇസ്‌ലാമിയ സ്‌കൂളില്‍ പാചകപ്പുരയും ടോയ്‌ലെറ്റും നവീകരിക്കും

ഉദുമ: (www.evisionnews.co) വിഷന്‍ 2020ന്റെ ഭാഗമായി ഉദുമ ഇസ്‌ലാമിയ എ.എല്‍.പി സ്‌കൂളിലെ പാചകപ്പുരയും ടോയ്‌ലെറ്റും ആധുനിക രീതിയില്‍ നവീകരിക്കുമെന്ന് സ്‌കൂള്‍ മാനേജര്‍ കെ.എ മുഹമ്മദലി പറഞ്ഞു. സ്‌കൂളിലെ ജൈവ പാര്‍ക്കില്‍ ചേര്‍ന്ന വികസന സമിതി, പി.ടി.എ, പൂര്‍വ വിദ്യാര്‍ത്ഥി, മാനേജ്‌മെന്റ്, മദര്‍ പി.ടി.എ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശിലാസ്ഥാപനം കഴിഞ്ഞ സ്‌കൂളിന്റെ പുതിയ കെട്ടിട നിര്‍മാണം ഉടന്‍ ആരംഭിക്കും. ഒക്ടോബറില്‍ രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് അപ്പത്തരം, പുസ്തകത്തരം എന്നീ പരിപാടികള്‍ സംഘടിപ്പിക്കും. സ്‌കൂളിന്റെ ഇതുവരെയുള്ള പ്രവര്‍ത്തകള്‍ ഉള്‍പ്പെടുത്തി ബുള്ളറ്റിന്‍ പ്രസിദ്ധീകരിക്കും. സ്‌കൂളിലെ പച്ചക്കറി തോട്ടത്തില്‍ കറിവേപ്പില, പപ്പായത്തൈ എന്നിവ നട്ടു പിടിപ്പിക്കും. വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിന് വായനാമൂല സ്ഥാപിക്കും. സ്‌കൂളിന്റെ പുരോഗതി വിലയിരുത്തിയുള്ള മാര്‍ഗ്ഗരേഖ വികസന സമിതി ചെയര്‍മാന്‍ എം.എ റഹ്മാന്‍ മാനേജര്‍ക്ക് സമര്‍പ്പിച്ചു. ഹെഡ്മാസ്റ്റര്‍ ബിജു ലൂക്കോസ് സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ഹാഷിം പാക്യാര, മദര്‍ പി.ടി.എ പ്രസിഡണ്ട് എം.എം മുനീറ, കെ.എസ് ഹബീബുല്ല, കെ.എം ഷാഫി, ഷംസു ബങ്കണ, അബ്ദുല്ലക്കുഞ്ഞി ഉദുമ, പി.കെ അബ്ദുല്ല സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad