മംഗളൂരു (www.evisionnews.co): മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് തിരിച്ചിറക്കി. മംഗളൂരുവില്‍ നിന്നും ദോഹയിലേക്ക് 170 യാത്രക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് എഞ്ചിന്‍ തരാറിലായതിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്.
ഇന്നലെ വൈകിട്ട് 5.30 മണിയോടെയാണ് മംഗളൂരു വിമാനത്താവളത്തില്‍ നിന്നും ടേക് ഓഫ് ചെയ്തത്. പറന്നുയര്‍ന്ന് 45 മിനുറ്റുകള്‍ പിന്നിട്ട ശേഷമാണ് എഞ്ചിന്‍ തകാറിലായത്. ഇതേ തുടര്‍ന്ന് സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നുവെന്ന് ഡയറക്ടര്‍ അറിയിച്ചു.

Post a Comment
0 Comments