Type Here to Get Search Results !

Bottom Ad

കുല്‍ദീപിന് ഹാട്രിക്; ഓസീസിനെതിരെ ഇന്ത്യക്ക് 50 റണ്‍സ് ജയം


കൊല്‍ക്കത്ത: (www.evisionnews.co) ഓസീസിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ 50 റണ്‍സിനാണ് ഇന്ത്യ ഓസീസിനെ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശകര്‍ 43.1 ഓവറില്‍ 202 റണ്‍സിന് പുറത്തായി. ഹാട്രിക് നേടിയ കുല്‍ദീപ് യാദവാണ് ഓസീസിനെ തകര്‍ത്തത്.ഭുവനേശ്വര്‍ കുമാര്‍ മൂന്നും ചഹാല്‍, പാണ്ഡ്യെ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി. 6.1 ഓവറില്‍ വെറും ഒമ്പത് റണ്‍സ് വഴങ്ങിയാണ് ഭുവനേശ്വര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്.
ഓസീസ് നിരയില്‍ അര്‍ദ്ധസെഞ്ച്വറികള്‍ നേടിയ ക്യാപ്റ്റന്‍ സ്മിത്ത് (59), മാര്‍കസ് സ്റ്റോയിനിസ് (62*) ട്രാവിസ് ഹെഡ് (39) എന്നിവര്‍ക്ക് മാത്രമേ പിടിച്ച് നില്‍ക്കാനായുള്ളൂ. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ 252 ന് ഓള്‍ഔട്ട്; ഓസീസ് 43.1 ഓവറില്‍ 202 ന് ഓള്‍ഔട്ട്. ഹാട്രിക് നേടിയ കുല്‍ദീപാണ് കളിയിലെ താരം. വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0 ന് മുന്നിലെത്തി. നേരത്തെ ചെന്നൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ 20 റണ്‍സിന് വിജയിച്ചിരുന്നു. മൂന്നാം മത്സരം ഞായറാഴ്ച നടക്കും.<

Tags

Post a Comment

0 Comments

Top Post Ad

Below Post Ad