Type Here to Get Search Results !

Bottom Ad

റാം റഹിമിന് പിന്നാലെ ഫലാഹാരി ബാബയും പീഡനക്കേസില്‍: അറസ്റ്റ് ഉടനുണ്ടാകും


ജയ്പുര്‍ (www.evisionnews.co): ആള്‍വാറിലെ എഴുപതുകാരനായ സ്വാമി ഫലാഹാരി ബാബ പീഡിപ്പിച്ചതായി ഛത്തീസ്ഗഡില്‍ നിന്നുള്ള ഇരുപത്തൊന്നുകാരി പരാതി നല്‍കി. പോലീസ് എത്തിയതോടെ 'കടുത്ത രക്തസമ്മര്‍ദ'വുമായി ആശുപത്രിയില്‍ അഭയംതേടിയ സ്വാമി കൗശലേന്ദ്ര പ്രപന്നാചാര്യ ഫലാഹാരി മഹാരാജിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. 

ആഗസ്ത് ഏഴിനു ബാബയുടെ ദിവ്യധാം ആശ്രമത്തിലാണു സംഭവം. യുവതിയുടെ മാതാപിതാക്കള്‍ 15 വര്‍ഷത്തിലേറെയായി ബാബയുടെ അനുയായികളാണ്. ബാബ ഇവരുടെ വീട്ടില്‍ പലതവണ തങ്ങുകയും ചെയ്തിട്ടുണ്ട്. നിയമവിദ്യാര്‍ഥിനിയായ യുവതിക്ക് ഇന്റേണ്‍ഷിപ് കാലത്ത് ആദ്യ പ്രതിഫലമായി ലഭിച്ച 3,000 രൂപ ബാബയ്ക്ക് സമര്‍പ്പിക്കുന്നതിനായാണ് ആഗസ്ത് ഏഴിന് ആശ്രമത്തിലെത്തിയത്. അന്നു ഗ്രഹണ ദിവസമായതിനാല്‍ ബാബ ആരെയും മുഖംകാണിക്കില്ലെന്നും അതിനാല്‍ ആശ്രമത്തില്‍ തങ്ങാനും ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു വൈകുന്നേരം മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad