Type Here to Get Search Results !

Bottom Ad

റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് മാനുഷിക പരിഗണന നല്‍കണം: ആലിക്കുട്ടി മുസ്ലിയാര്‍

തൃക്കരിപ്പൂര്‍ (www.evisionnews.co): കൊടിയ പീഡനങ്ങള്‍ അനുഭവിക്കുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളോട് മ്യാന്മാര്‍ ഭരണകൂടവും ഇന്ത്യാ ഗവണ്‍മെന്റും മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്ന് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. ചെറുവത്തൂര്‍ കാടങ്കോട് കോട്ടപ്പള്ളി സാദിഖിയ്യ അക്കാദമി സംഘടിപ്പിച്ച റോഹിങ്ക്യന്‍ ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അക്കാദമി ചെയര്‍മാന്‍ പി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. ടി.സി കുഞ്ഞബ്ദുള്ള ഹാജി സ്വാഗതം പറഞ്ഞു. മുസ്തഫ അഷ്്‌റഫി കക്കുപ്പടി മുഖ്യപ്രഭാഷണം നടത്തി. പൊറായിക്ക് മുഹമ്മദ് ഹാജി, അബ്ദുല്‍ റഹിമാന്‍ മുസ്്‌ലിയാര്‍, എം. അബ്ദുല്‍ ഖാദര്‍ ഹാജി, മുഹമ്മദ് കുഞ്ഞി, മജീദ് ഹാജി, ടി.വി റിയാസ്, ഇബ്രാഹിം ഹാജി, മജീദ്, ഷുക്കൂര്‍, ഇബ്രാഹിം മുസ്ലിയാര്‍, മുഹമ്മദ് ഫൈസി, യാസര്‍ ഫൈസി, ശിഹാബുദ്ദീന്‍ ഫൈസി, സാലിഹ് ഫൈസി സംസാരിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad