Type Here to Get Search Results !

Bottom Ad

വ്യാപകമാകുന്ന അക്രമം: ബോവിക്കാനം ടൗണില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കണം


മുളിയാര്‍ (www.evisionnews.co): മുളിയാറില്‍ വര്‍ധിച്ചുവരുന്ന അക്രമങ്ങളും വീടുകള്‍ക്ക് നേരെയുള്ള കല്ലേറും തീവെപ്പും അവസാനിപ്പിച്ച് ജനങ്ങള്‍ക്ക് സൈ്വര്യമായി കിടന്നുറങ്ങാനുള്ള അവസരം ഉണ്ടാക്കണമെന്ന് മല്ലം ന്യൂസ് പോര്‍ട്ടിംഗ് ക്ലബ്ബ് യോഗം ആവശ്യപ്പെട്ടു.

അക്രമങ്ങള്‍ ഒന്നിനും പരിഹാരമല്ലെന്നും ഇരുട്ടിനെ മറയാക്കി സാമുഹ്യ വിരുദ്ധര്‍ക്ക് അഴിഞ്ഞാടുന്നത് ഒറ്റക്കെട്ടായി എതിര്‍ക്കപ്പെടണമെന്നും അക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബോവിക്കാനം ടൗണ്‍ കേന്ദ്രീകരിച്ച് നിരീക്ഷണ ക്യാമറ സ്ഥാപിക്കണ മെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് കെ.സി. കുഞ്ഞാമു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നിസാം ചെറക്കാല്‍ സ്വാഗതം പറഞ്ഞു. കെ.സി റഫീഖ്, ഷരീഫ് മല്ലത്ത്, സുബൈര്‍, ജലീല്‍ മല്ലം, ഹാരിസ് മുണ്ടപ്പള്ളം, അര്‍ഷാദ്, സൈനുദ്ദീന്‍, ഖാദര്‍ അട്ടി, ശിബിലി, അബ്ദുല്‍ ചെറക്കാല്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad