Type Here to Get Search Results !

Bottom Ad

മുഹമ്മദ് ബദിയടുക്ക നിസ്വാര്‍ത്ഥനായ മനുഷ്യസ്‌നേഹി


കാസര്‍കോട് (www.evisionnews.co): തന്റെ വിപുലമായ ബന്ധങ്ങളും സ്വാധീനവും നാട്ടിലെ നിര്‍ധനരായ ആളുകള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയും സദാസമയം രോഗികള്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത നിസ്വാര്‍ത്ഥനായ മനുഷ്യ സ്‌നേഹിയായിരുന്നു മുഹമ്മദ് ബദിയടുക്ക എന്ന് മുസ്്‌ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ ഫോര്‍ട്ട് റോഡ് വാര്‍ഡ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

മുസ്ലിം ലീഗ് മുനിസിപ്പല്‍ വൈസ് പ്രസിഡണ്ട് എ.എ അസീസ് അധ്യക്ഷത വഹിച്ചു അഷ്‌റഫ് എടനീര്‍ സ്വാഗതം പറഞ്ഞു. ഹക്കീം ദാരിമി പ്രാര്‍ത്ഥന നടത്തി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹ്മദലി, ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍, ഡോ. ഫസല്‍ റഹ്മാന്‍, അബ്ബാസ് ബീഗം, മൊയ്തീന്‍ കൊല്ലമ്പാടി, കെ.പി മുഹമ്മദ് അഷ്‌റഫ്, എല്‍.എ മഹ്മൂദ് ഹാജി, ഇ. അബൂബക്കര്‍ ഹാജി, കെ.എം അബ്ദുല്‍ റഹ്മാന്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഹമീദ് ബെദിര, ഖാലിദ് പച്ചക്കാട്, അബ്ബാസ് മലബാര്‍, പി.വി മുഹമ്മദ് കുഞ്ഞി, വസീം ഫോര്‍ട്ട് റോഡ്, മുത്തലിബ് പാറക്കെട്ട്, കരീം സിറ്റിഗോള്‍ഡ്, ജലീല്‍ കോയ, സഹീര്‍ ആസിഫ്, ഉസ്മാന്‍ ഹാജി തെരുവത്ത്, അജ്മല്‍ തളങ്കര, റഷീദ് തുരുത്തി, ബായിക്കര ഷംസുദ്ധീന്‍, എം.എ ഷാഫി, മുഹമ്മദലി ഫത്താഹ്, മുനീര്‍ അഡ്ക്കത്ത് ബയല്‍, സഹദ് ബാങ്കോട്, റാഫി ഐഡിയല്‍, കെ.ഇ ഇബ്രാഹിം, മൊയ്തീന്‍ കുഞ്ഞി കോളിക്കര, റാഫി കുന്നില്‍, മസൂദ് ഗുഡ്‌വില്‍, എ.എ ഷംസുദ്ധീന്‍, ജുനൈദ് ഫോര്‍ട്ട് റോഡ് പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad