Type Here to Get Search Results !

Bottom Ad

ഭീമനടിയിൽ റിക്ഷയില്‍ കാറിടിച്ച് നാലുപേര്‍ക്ക് പരിക്ക്

ഭീമനടി:(www.evisionnews.co) പള്ളിവികാരി ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ഓട്ടോറിക്ഷയിലിടിച്ച് ഡ്രൈവറടക്കം നാലുപേര്‍ക്ക് പരിക്ക്.ഭീമനടി ക്രിസ്തുരാജ പള്ളിവികാരി ഫാ.ആന്‍ഡ്രൂസ് തെ ക്കേലിന്റെ കാറിടിച്ച് കുന്നുംകൈയിലെ ഓട്ടോറിക്ഷാഡ്രൈവര്‍ രാമചന്ദ്രന്‍ (42), ഭീമനടിയിലെ കോള്‍ഡ് സ്റ്റോറേജ് ജീവനക്കാരി സൂസമ്മ(40), വരക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സീ ത(16), കുന്നുംകൈ സ്വദേശിനി രമ(30)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലും നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഫാ.ആന്‍ഡ്രൂസ് ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഹോസ്പിറ്റലില്‍ ചികിത്സതേടി.രാവിലെ ഭീമനടി പള്ളിക്ക് മുമ്പില്‍വെച്ചാണ് സംഭവം. പ ള്ളിമുറിയില്‍ നിന്നും മെയിന്‍ റോഡിലേക്ക് ഇറക്കമാണ്.റോഡിലേക്ക് കയറുന്നതിന് മുമ്പ് കാര്‍ നിയന്ത്രണംവിട്ട് ഓട്ടോറിക്ഷയിലിടിക്കുകയാണുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ രണ്ടുവാഹനങ്ങളും മറിഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad