Type Here to Get Search Results !

Bottom Ad

ഇരിയണ്ണി സ്‌കൂളിൽ എബിവിപി പ്രവര്‍ത്തകന് നേരെ അക്രമം

കാസര്‍കോട്: (www.evisionnews.co)ഇരിയണ്ണി സ്‌കൂളിൽ എബിവിപി പ്രവര്‍ത്തകന് നേരെ അക്രമം. എബിവിപി പ്രവര്‍ത്തകനായ ബോവിക്കാനം അമ്മംങ്കോട് സ്വദേശി എ.പി.ജിഷ്ണുപ്രസാദ് (17) നേരെ സ്‌കൂള്‍ കോമ്പൗണ്ടിന് സമീപത്ത് വെച്ച് മർദ്ദനമേറ്റത്.കാസര്‍കോട് ഇരിയണ്ണി വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ജിഷ്ണു. ഇന്നലെ വൈകിട്ട് സ്‌കൂള്‍വിട്ട് വരവെയാണ് പാഞ്ഞടുത്ത പത്തോളം വരുന്ന സംഘം ഇരുമ്പ് കമ്പികള്‍, കേബിള്‍ വയറുകള്‍, വടിക്കഷ്ണങ്ങള്‍ തുടങ്ങിയ മാരകായുധങ്ങളുമായി അക്രമിച്ചത്. മാരകമായി തലയ്ക്കും കഴുത്തിനും മറ്റും പരിക്കേറ്റ ജിഷ്ണുപ്രസാദ് കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ദിനില്‍, ഹരി, സനല്‍, ജനീഷ്, രാഹുല്‍, വിനോദ് തുടങ്ങിയ സിപിഎം പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് ജിഷ്ണു പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad