Type Here to Get Search Results !

Bottom Ad

കാസർകോട്ട് എ ബി വി പി പ്രതിഷേധ റാലി 22 ന്

Image result for abvp
കാസര്‍കോട്:(www.evisionnews.co)കാസർകോട്ട്  22 ന്  എ ബി വി പി പ്രതിഷേധ റാലി  നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. മാര്‍കിസ്റ്റ് അക്രമണങ്ങളെ പൊതു സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിന്റെ ഭാഗമായി  നവംബര്‍ 11 ന് ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി ഒരുലക്ഷം വിദ്യാര്‍ത്ഥികളെ അണിനിരത്തി കേരളത്തിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തിരുവനന്തപുരത്ത് മഹാറാലി നടത്തുകയാണ്.ഇതിന്റെ ഭാഗമായാണ്  സെപ്തംബര്‍ 22 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് കാസര്‍കോട് നഗരം കേന്ദ്രീകരിച്ചു കൊണ്ട് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ അണിനിരത്തി കൊണ്ട് പ്രതിഷേധറാലിയും പൊതുസമ്മേളനവും നടത്തുന്നത്. താളിപ്പടുപ്പ് മൈതാനത്ത് നിന്ന് പുതിയ ബസ്റ്റാന്റ് പരിസരത്തേക്കാണ് റാലി സംഘടിപ്പിക്കുന്നത്. ഈ അധ്യനവര്‍ഷാരംഭം മുതല്‍ കാഞ്ഞങ്ങാട് നെഹ്രു കോളേജ്, സ്വാമി നിത്യാനന്ദ പോളി, നിത്യാനന്ദ എന്‍ജി.കോളേജ്, ഇകെഎം കോളേജ് എളേരിതട്ട്, പെരിയ പോളി, എസ്എന്‍ കോളേജ് ചാലിങ്കാല്‍ തുടങ്ങി ജില്ലയിലെ വിവിധ കോളേജുകളില്‍ ശക്തമായ  അക്രമണങ്ങളാണ് എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വരുന്നത്.പത്രസമ്മേളനത്തില്‍ എബിവിപി ജില്ലാ കണ്‍വീനര്‍ ശ്രീഹരി രാജപുരം, ജില്ലാ ജോയിന്റ് കണ്‍വീനര്‍ രാഹുല്‍ പായിച്ചാല്‍, കുമ്പള നഗര്‍ സമിതി പ്രസിഡണ്ട് ചന്ദ്രശേഖര, ജില്ലാ സമിതിയംഗം വി.പ്രമോദ് എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad