Type Here to Get Search Results !

Bottom Ad

കാസര്‍കോട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കാന്‍ ജില്ലയിലെ മന്ത്രി മുന്‍കൈ എടുക്കണം: കാസര്‍കോട് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസട്രീസ്

കാസര്‍കോട്:(www.evisionnews.co) തറക്കല്ലിട്ട് വര്‍ഷങ്ങളായെങ്കിലും ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ലാത്ത കാസര്‍കോട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കാന്‍ ജില്ലക്കാരനായ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ മുന്‍കൈ എടുക്കണമെന്ന് കാസര്‍കോട് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസട്രീസ്.


കാസര്‍കോട് മെഡിക്കല്‍ കോളേജിനോടൊപ്പം തുടങ്ങിയ പല മെഡിക്കല്‍ കോളേജുകളുടേയും പ്രവര്‍ത്തി അവസാന ഘട്ടത്തിലാണ്. എന്നാല്‍ ഇതുവരെ കാസര്‍കോട് മെഡിക്കല്‍ കോളേജിനുള്ള കെട്ടിടത്തിന്റെ ടെണ്ടര്‍ നടപടി പോലും ആരംഭിച്ചിട്ടില്ല എന്നത് നിര്‍ഭാഗ്യകരമാണ്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നീട്ടിക്കൊണ്ടു പോകുന്ന മെഡിക്കല്‍ കോളേജ് അവിടെ നിന്നും മാറ്റുവാനുള്ള ശ്രമവും നടക്കുന്നുണ്ട്.


ചികിത്സാ രംഗത്ത് വളരെ പിന്നോക്കം നില്‍ക്കുന്ന ജില്ലയിലെ ജനങ്ങള്‍ ചെറിയ ഒരു രോഗം വന്നാല്‍ പോലും അന്യ സംസ്ഥാനത്തെ ആശ്രയിക്കേണ്ടി വരുന്ന ഗതികേടിലാണ്. ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പോലും ജില്ലയിലില്ല. അതിനാല്‍ കാസര്‍കോട് മെഡിക്കല്‍ കോളേജിനെ ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ചികിത്സാ രംഗത്തും വിദ്യാഭ്യാസ രംഗത്തും വളരെ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ കഴിയുന്ന ഈ മെഡിക്കല്‍ കോളേജിനെ രാഷ്ട്രീയത്തിന്റെ പേരില്‍ ഇല്ലായ്മ ചെയ്യുന്നത് നാട്ടിലെ ജനങ്ങളോട് ചെയ്യുന്ന ക്രൂരതയാണ്. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന എന്‍ഡോസള്‍ഫാന്‍ രോഗികളടക്കമുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന മെഡിക്കല്‍ കോളേജിനു വേണ്ടി കാസര്‍കോട് ജില്ലക്കാരനായ റവന്യൂ മന്ത്രി മുന്‍കൈ എടുത്ത് എത്രയും പെട്ടെന്ന് ജില്ലക്കാരുടെ ആവശ്യമായ മെഡിക്കല്‍ കോളേജ് യാഥാര്‍ത്മാക്കണം. ഇതിനായ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനായി ഒന്നിക്കണമെന്ന് കാസര്‍കോട് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസട്രീസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad