Type Here to Get Search Results !

Bottom Ad

നിരാലംബര്‍ക്ക് സാന്ത്വനമായ് ജി സി സി കെ എം സി സി; അവതരിപ്പിച്ചത് 7.12 ലക്ഷം രൂപയുടെ വാര്‍ഷിക റിപ്പോര്‍ട്ട്

പൈക്ക:(www.evisionnews.co) രൂപീകരണത്തിന്‍റെ ആദ്യ വര്‍ഷത്തില്‍ തന്നെ 7.12 ലക്ഷം രൂപയുടെ സഹായമെത്തിച്ച് ജി സി സി കെ എം സി സി പൈക്ക സോണ്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു.ചെങ്കള പഞ്ചായത്തിലെ 6,7,8 എന്നീ വാര്‍ഡുകള്‍ അടങ്ങുന്ന പൈക്ക എന്ന പ്രദേശത്തു നിന്നും ജി സി സി രാജ്യങ്ങളില്‍ പ്രവാസികളായവര്‍ വാട്സ് ആപ്പിലൂടെ ഒത്തു ചേര്‍ന്ന് 2016 ആഗസ്ത് 15 ന് രൂപം നല്‍കിയ സംഘടനയാണ് ജി സി സി കെ എം സി സി പൈക്ക സോണ്‍.
നിത്യരോഗികളും നിരാലംഭരും വിധവകളുമായ 23 കുടുംബങ്ങളിലേക്ക് വിവിധ ആവിശ്യങ്ങളിലേക്കായി 5.6 ലക്ഷം സഹായമെത്തിക്കുകയും മുസ്ലിം ലീഗിന്‍റെ ആസ്ഥാന സൗധമായി പൈക്കയില്‍ ഉയര്‍ന്നു പൊങ്ങിയ ബാഫഖി തങ്ങള്‍ സ്മാരക സൗധത്തിന് 1.5 ലക്ഷം രൂപ സ്വരൂപിച്ച് നല്‍കിയുമാണ് ജി സി സി കൂട്ടായ്മ മാതൃകയായത്.
2017 ആഗസ്ത് 20 ഞായറാഴ്ച രാത്രി 8 മണിക്ക് ഓണ്‍ലൈനില്‍ ചേര്‍ന്ന സമാപന കൗണ്‍സിലില്‍ പ്രസിഡന്‍റ് ബക്കര്‍ പൈക്ക അധ്യക്ഷത വഹിച്ചു. ദുബായ് കെ എം സി സി കാസർകോട് ജില്ലാ സെക്രട്ടറി ഷെരീഫ് പൈക്ക ഉദ്ഘാടനം ചെയ്തു.

ജനഃസെക്രട്ടറി എം എസ് ഷെരീഫ് പൈക്ക പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ വര്‍ഷത്തില്‍ കമ്മിറ്റിയെ നയിക്കാന്‍ ഭരണസമിതി അവതരിപ്പിച്ച പതിനേഴംഗപാനല്‍ ജനറല്‍ കൗണ്‍സില്‍ ഐക്യഖണ്ഢേന അംഗീകരിച്ചു. നിയാസ് പൈക്ക റിട്ടേണിംഗ് ഓഫീസറായി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.


പുതിയ സാരഥികള്‍
പ്രസിഡന്‍റ്: ബി എ ഷെരീഫ് പൈക്ക ഷാര്‍ജ്ജ
ജനഃസെക്രട്ടറി: ഷാനിഫ് പൈക്ക 
ട്രഷറര്‍: ഹമീദ് ഗോവ ചാത്തപ്പാടി ദുബായ് 
വര്‍ക്കിംഗ് സെക്രട്ടറി & അഡ്മിന്‍: ഖാദര്‍ പൈക്ക ഷാര്‍ജ്ജ 


ബക്കര്‍ പൈക്ക,എം എസ് ഷെരീഫ് പൈക്ക, ഇബ്രാഹിം ജി എസ് ചന്ദ്രന്‍പാറ,ഇബ്രാഹിം ഐ പി എം (രക്ഷാധികാരികള്‍)

സി എച്ച് അബ്ദുല്ല മാഷ് ചാത്തപ്പാടി ഷാര്‍ജ്ജ,,ബഷീര്‍ മാഷ് ദുബായ്, അബ്ദുല്‍ റഹ്മാന്‍ ഒമാന്‍,മുഹമ്മദ് മുജാഹിദ് അജ്മാന്‍ (വൈസ് പ്രസിഡന്‍റുമാര്‍) 

റഫീഖ് ബീട്ടിയടുക്ക അബൂദാബി, അനസ് അബൂദാബി,ബി എ അഷറഫ് ബഹറൈന്‍,ഇബ്രാഹിം എം കെ ദുബായ്,ജമാല്‍ പൈക്ക ഖത്തര്‍ (സെക്രട്ടറിമാര്‍)

Post a Comment

0 Comments

Top Post Ad

Below Post Ad