പുത്തിഗെ:(www.evisionnews.co) കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് മുഹിമ്മാത്ത് നഗര്‍ കട്ടത്തടുക്ക യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മര്‍ഹൂം ഇസ്സുദ്ദീന്‍ സഖാഫി അനുസ്മരണം ഇന്ന് വൈകിട്ട് 6മണിക്ക് കട്ടത്തടുക്കയില്‍ നടക്കും. പേരോട് മുഹമ്മദ് അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും. ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, സയ്യിദ് അഹ്മദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സയ്യിദ് അബ്ദുല്‍ അസീസ് തങ്ങള്‍ കുമ്പള സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

Post a Comment
0 Comments