Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് നേതാക്കള്‍ക്ക് നേരെ പോലീസ് മര്‍ദ്ദനം; കാസര്‍കോട് പ്രതിഷേധ പ്രകടനം നടത്തി


കാസര്‍കോട്: (www.evisionnews.co) മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തിയ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അടക്കമുള്ള സംസ്ഥാന ഭാരവാഹികളെ പോലീസ്  ക്രൂരമായി മര്‍ദ്ദിച്ച നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി.
ജില്ലാ പ്രസിഡന്റ് അഷ്‌റഫ് ഇടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, ഭാരവാഹികളായ നാസര്‍ ചായിന്റടി, ഹാരിസ് പട്ട്‌ള, എം.എ നജീബ്, ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി റഹൂഫ് ബാവിക്കര , എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, ഹക്കീം അജ്മല്‍, നൗഫല്‍ തായല്‍, നിസാര്‍ ഫാത്തിമ, ആഷിഫ് മാളിക, മുജീബ് കമ്പാര്‍, ജീലാനി കല്ലങ്കൈ, അനസ് എതൃത്തോട്, നവാസ് കുഞ്ചാര്‍, അഷ്‌റഫ് ബോവിക്കാനം, ജലീല്‍ അണങ്കൂര്‍, റഷീദ് ഗസ്സാലി നഗര്‍, മുജീബ് തായലങ്ങാടി, സിദ്ദീഖ് ചക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Post a Comment

0 Comments

Top Post Ad

Below Post Ad