Type Here to Get Search Results !

Bottom Ad

മംഗളൂരുവില്‍ നിന്നും കാണാതായ മെക്കാനിക്കിനായി മഞ്ചേശ്വരത്ത് തെരച്ചില്‍ നടത്തി


മഞ്ചേശ്വരം:(www.evisionnews.co)  മംഗ്ളൂരുവില്‍ നിന്നും കാണാതായ മെക്കാനിക്കിനെ ഇതുവരെ കണ്ടെത്താനായില്ല. മംഗ്ളൂരു പടീല്‍ സ്വദേശി ശരത് കുമാറി (28)നെയാണ് കാണാതായത്. മംഗളൂരുവിലേക്കു പോകുന്നുവെന്ന് പറഞ്ഞാണ് 17നു വീട്ടില്‍ നിന്നുമിറങ്ങിയത്. പിന്നീട് കാണാതാവുകയായിരുന്നു.തുടര്‍ന്ന് ജപ്പിനമുഗറു നേത്രവതി പാലത്തിനു സമീപത്തായി ഇയാളുടെ സ്‌കൂട്ടര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.ഇയാള്‍ മഞ്ചേശ്വരം പരിസരത്തുണ്ടെന്ന സൂചനയെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് മൊറത്തണയിലും പരിസരത്തും തെരച്ചില്‍ നടത്തിയിരുന്നു. കാണാതാവുമ്പോള്‍ വെള്ളയില്‍ കറുത്ത കളങ്ങളുള്ള ഷര്‍ട്ടും നീല ജീന്‍സുമായിരുന്നു വേഷം. മലയാളം, കന്നഡ, തുളു ഭാഷകള്‍ സംസാരിക്കും. ഫോട്ടോയില്‍ കാണുന്ന വ്യക്തിയെ കുറിച്ച് വിവരം ലഭിച്ചാല്‍ ഉടന്‍ അടുത്ത പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad