Type Here to Get Search Results !

Bottom Ad

പള്ളം റെയില്‍വെ അടിപ്പാലം നിര്‍മ്മാണം അവസാനഘട്ടത്തില്‍


കാസര്‍കോട്: (www.evisionnews.co) പള്ളം റെയില്‍വെ അടിപ്പാലം യാഥാര്‍ത്ഥ്യത്തിലേയ്ക്ക്. ഇനി ഏതാനും ജോലികള്‍ കൂടി പൂര്‍ത്തിയായാല്‍ പാലം ഗതാഗതത്തിനു തുറന്നു കൊടുക്കും. ഇതോടെ ഒരു നാടിന്റെ തന്നെ ഗതാഗതകുരുക്കിനു പരിഹാരമാകും.
റെയില്‍വെ ട്രാക്കിനു പടിഞ്ഞാറു ഭാഗത്തുള്ളവര്‍ പള്ളം ഗൈറ്റിനേയാണ് ആശ്രയിക്കുന്നത്. പലപ്പോഴും ഏറെ നേരം കാത്തിരുന്നാലേ ഇതുവഴി കടന്നുപോകാന്‍ കഴിയാറുള്ളു. ഇതുസംബന്ധിച്ച് നിരവധി തവണ നാട്ടുകാര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതോടെയാണ് പള്ളത്ത് റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനു ഒട്ടേറെ സ്ഥലം വേണ്ടിവരുമെന്നു ചൂണ്ടിക്കാട്ടി നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിക്കുകയും എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മുഖേന പി കരുണാകരന്‍ എം പിക്കു നിവേദനം നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് മേല്‍പ്പാലത്തിനു പകരം നാലുകോടി രൂപ ചെലവില്‍ അടിപ്പാത നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad