Type Here to Get Search Results !

Bottom Ad

പെര്‍ളയില്‍ ഡ്രൈവറെ ഓട്ടോയില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചതിന് കേസ്


പെര്‍ള: (www.evisionnews.co) ഡ്രൈവറെ ഓട്ടോയില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചതായും ചവിട്ടി പരിക്കേല്‍പ്പിച്ചതായും പരാതി. പെര്‍ള ബജകൂഡ്ലുവിലെ ഓട്ടോ ഡ്രൈവര്‍ ദീപകിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ വരുണ്‍ എന്ന വാമനനെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. ഓട്ടോയില്‍ വരുന്നതിനിടെ ബൈക്കിലെത്തിയ വരുണ്‍ ഓട്ടോക്ക് കുറുകെ നിര്‍ത്തുകയും ദീപകിനെ വലിച്ചിറക്കി മര്‍ദ്ദിച്ചുവെന്നുമാണ് പരാതി. മുന്‍ വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പറയുന്നു. അതേ സമയം വരുണിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ദീപക്, ശരത് എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad