കാസര്‍കോട്: (www.evisionnews.co) മൊഗ്രാല്‍പുത്തൂരിലെ ലൈറ്റ് ആന്റ് സൗണ്ട്സ് കടയുടമ പടിഞ്ഞാറിലെ ഇബ്രാഹിമിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് റിമാണ്ടില്‍. മൊഗ്രാല്‍പുത്തൂര്‍ അറഫാത്ത് നഗറിലെ അബ്ദുല്‍ സഅദ് എന്ന സഅദിനെ(18)യാണ് റിമാണ്ട് ചെയ്തത്. ജുലായ് 2ന് ഉച്ചക്കാണ് ഒരു സംഘം കട തകര്‍ക്കുകയും ഇബ്രാഹിമിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തത്. സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൊഗ്രാല്‍പുത്തൂര്‍ പഞ്ചത്ത് കുന്നിലിലെ ഇംതിയാസ് (25), പേരാല്‍ മൈമൂന്‍ നഗറിലെ ചെച്ചു എന്ന ശംസുദ്ദീന്‍ (27), മൊഗ്രാല്‍ പെര്‍വാഡ് താമസിക്കുന്ന മെഹ്ദി (24) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സംശയ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. യുവാവ് ഈ ഭാഗത്ത് കഞ്ചാവ് വിതരണം ചെയ്യുന്ന പ്രധാന കണ്ണിയാണെന്ന് സംശയിക്കുന്നു. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. ഈ ഭാഗത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
Post a Comment
0 Comments