കാസര്‍കോട് (www.evisionnews.co): കാലം നമ്മെ വിളിക്കുന്നു എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് ജില്ലാ കമ്മിറ്റി പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ നടത്തുന്ന വിചാരസദസ് ആറു മുതല്‍ നടത്താന്‍ എസ്.വൈ.എസ് കാസര്‍കോട്് മണ്ഡലം പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു. ആറിന് കുമ്പഡാജെ, എട്ടിന് ബദിയടുക്ക, ഒമ്പതിന് കാസര്‍കോട് മുനിസിപ്പല്‍, 12ന് കാറഡുക്ക, 13ന് ചെങ്കള, 15ന് മൊഗ്രാല്‍ പുത്തൂര്‍, 22ന് മധൂര്‍ എന്നിവിടങ്ങളിലാണ് പരിപാടി നടക്കുക.
ഈ മാസം 25ന് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി കാസര്‍കോട് നടത്തുന്ന മതസംരക്ഷണ റാലി വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡണ്ട് ബദ്‌റുദ്ധദ്ദീന്‍ ചെങ്കള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എ ഖലീല്‍ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി യു. സഹദ് ഹാജി, എസ്.പി സ്വലാഹുദ്ധീന്‍, ഹമീദ് പറപ്പാടി, ഹാരിസ് ദാരിമി ബെദിര, അബ്ദുല്ല മൗലവി പാണലം, സി.ഐ അബ്ദുല്‍ സലാം, റസാഖ് ദാരിമി മീലാദ് നഗര്‍, റഷീദ് ബെളിഞ്ചം, എസ്.എം ഷാഫി ഹാജി, ഹനീഫ് കമ്പാര്‍, കെ.എം അബ്ദുല്‍ റഹിമാന്‍, അബ്ദുല്ല ഹാജി ഗോവ, അബൂബക്കര്‍ മുസ്്‌ലിയാര്‍ കാറഡുക്ക, മൊയ്തു പെര്‍ഡാല, ലത്തീഫ് മാര്‍പ്പിനടുക്ക സംബന്ധിച്ചു.

Post a Comment
0 Comments