Type Here to Get Search Results !

Bottom Ad

സൗദിയില്‍ വീണ്ടും തൊഴില്‍ പരിഷ്‌കരണം: പ്രവൃത്തി പരിചയമില്ലാത്തവര്‍ക്ക് വിസ നല്‍കില്ല


സൗദി (www.evisionnews.in): അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയമില്ലാത്ത എഞ്ചിനീയര്‍മാര്‍ക്ക് വിസ അനുവദിക്കേണ്ടതില്ലെന്ന പുതിയ തീരുമാനവുമായി സൗദി ഗവണ്‍മെന്റ്. വിദേശ എഞ്ചിനീയറെ റിക്രൂട്ട് ചെയ്യാന്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് വീണ്ടും തൊഴില്‍ മേഖലയില്‍ പരിഷ്‌കരണം കൊണ്ടുവരുന്നത്.

സൗദി എഞ്ചിനീയര്‍ കൗണ്‍സില്‍ തൊഴില്‍ പരീക്ഷയും നടത്തും. പ്രവൃത്തി പരിചയമില്ലാത്ത വിദേശ എഞ്ചിനീയര്‍മാരുടെ റിക്രൂട്ടിംഗ് നിര്‍ത്തിവെക്കാനാണ് സൗദി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയത്തിന്റെ തിരുമാനം. നേരത്തെ ഒരു വിദേശ എഞ്ചിനീയറെ റിക്രൂട്ട് ചെയ്യാന്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും തൊഴില്‍ പരീക്ഷയും അഭിമുഖവും നിര്‍ബന്ധമായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad