Type Here to Get Search Results !

Bottom Ad

കേന്ദ്രസര്‍ക്കാറിന് തിരിച്ചടി: സ്വകാര്യത മൗലികാവകാശം തന്നെയെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി (www.evisionnews.co): സ്വകാര്യത മൗലികാവകാശം തന്നെയെന്ന് സുപ്രീംകോടതി. ഒമ്പതംഗ ബെഞ്ച് ഐക്യകണ്ഠേനയാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. ഇതോടെ 1952ലെയും 1962ലെയും വിധികള്‍ അസാധുവാകും. സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് വിധി പ്രസ്താവിച്ചിരിക്കുന്നത്. ആഗസ്റ്റ് രണ്ടിന് വാദം പൂര്‍ത്തിയാക്കിയ കോടതി കേസ് വിധിപറയുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു. ആധാര്‍ വിഷയത്തില്‍ സ്വകാര്യത മൗലികാവകാശമല്ലെന്നാണ് കോന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍ അധ്യക്ഷനായ ബെഞ്ച് ആറുദിവസം തുടര്‍ച്ചയായി വാദം കേട്ടതിനുശേഷമാണ് വിധി പറയാനായി മാറ്റിയത്. ആധാര്‍ നിയമം ജനങ്ങളുടെ സ്വകാര്യതയ്ക്കുള്ള അവകാശം നിഷേധിക്കുന്നതാണെന്ന വാദമുയര്‍ത്ത സ്വകാര്യ വ്യക്തി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സ്വകാര്യത മൗലികാവകാശമാണോ എന്ന കാര്യം ഒമ്പതംഗ ബെഞ്ചിന് വിട്ടത്. ക്ഷേമ പദ്ധതികളുടെ ഗുണമനുഭവിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിച്ച മൂന്നംഗ ബെഞ്ച് കേസ് വിശാല ബെഞ്ചിനു വിടുകയായിരുന്നു. കേസ് പരിഗണിച്ച ഭരണഘടനാ ബെഞ്ച് വിഷയം ഒമ്പതംഗ ബെഞ്ചിന് വിട്ടു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad