Type Here to Get Search Results !

Bottom Ad

കോട്ടച്ചേരി സഹകരണ മാര്‍ക്കറ്റിംഗ് സൊസൈറ്റിയില്‍ അവിശ്വാസം ചര്‍ച്ചക്കെടുക്കും മുമ്പെ രാജിയുമായി പ്രസിഡണ്ട്


കാഞ്ഞങ്ങാട് (www.evisionnews.co): കോട്ടച്ചേരി സഹകരണ മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ടിനെതിരെ ഡയറക്ടര്‍മാര്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കും മുമ്പെ രാജി പ്രഖ്യാപനവുമായി പ്രസിഡണ്ട് രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് സോമി മാത്യുവിനെതിരെ ഡയറക്ടര്‍മാര്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം 26നു ചര്‍ച്ചക്കെടുക്കാനിരിക്കെയാണ് രാജി പ്രഖ്യാപനവുമായി പ്രസിഡണ്ട് രംഗത്തെത്തിയത്. ഡയറക്ടര്‍മാരുടെ താല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാത്തതാണ് തനിക്കെതിരെ തിരിയാന്‍ കാരണമെന്നു സോമി മാത്യു പറഞ്ഞു. സൊസൈറ്റിയില്‍ നടന്ന മൂന്നു നിയമനങ്ങള്‍ ഇതിനു കാരണമായി. മരണമടഞ്ഞ ജീവനക്കാരന്‍ സുബ്രഹ്മണ്യന്റെ മകളെ നിയമിക്കാതിരിക്കാന്‍ ഭരണസമിതിയുടെ നിര്‍ദേശത്തിനു വഴങ്ങാതെ സഹകരണ വകുപ്പിന്റെ നിര്‍ദേശപ്രകാരം ആശ്രിതനിയമനം നടത്തിയിരുന്നു. 

ഏഴു വര്‍ഷമായി ഈ നിയമന കാര്യം താന്‍ അംഗമല്ലാതിരുന്ന ഭരണസമിതി നീട്ടിക്കൊണ്ടുപോവുകയായിരുന്നു. വീണ്ടും പ്രസിഡണ്ടായപ്പോള്‍ നിയമന പ്രശ്‌നം ഭരണസമിതിക്ക് മുന്‍പാകെ വന്നെങ്കിലും ഡയറക്ടര്‍മാര്‍ എതിര്‍ത്തതിനാല്‍ നിയമനം വീണ്ടും അനിശ്ചിതത്വത്തിലായി. തുടര്‍ന്ന് ഉദ്യോഗാര്‍ഥി സഹകരണ വകുപ്പിനു പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് നിയമനം നല്‍കാന്‍ ജോയിന്റ് റജിസ്ട്രാര്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കണമെന്നു ഡയറക്ടര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും മനസ്സാക്ഷിക്കു നിരക്കാത്ത കാര്യമായതിനാല്‍ താന്‍ നിയമനം നടത്തുകയാണുണ്ടായതെന്നും സോമി പറഞ്ഞു. അതേസമയം ഭരണസമിതി വൈസ് പ്രസിഡന്റിന്റെ സഹോദരന്റെ മകള്‍ക്കു ജോലി നല്‍കാന്‍ നിര്‍ബന്ധം പിടിച്ചവരാണ് ആശ്രിതനിയമനത്തെ എതിര്‍ത്തതെന്നും അദ്ദേഹം ആരോപിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad