Type Here to Get Search Results !

Bottom Ad

മലബാറിലെ മതംമാറ്റ കല്യാണം: കാസര്‍കോട്ടെ കല്യാണവും അന്വേഷിക്കും


കാസര്‍കോട് (www.evisionnews.in): മലബാറിലെ അഞ്ചു ജില്ലകളിലെ മതംമാറ്റ കല്യാണത്തില്‍ സംശയമുണ്ടെന്ന പോലീസ് ഉന്നതതല യോഗത്തിന് പിന്നാലെ കാസര്‍കോട്ടെ മതംമാറ്റ കല്യാണം അന്വേഷിക്കാന്‍ നീക്കം ശക്തമായി. കാസര്‍കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ ഇതിനകം നടന്ന ചില കല്യാണങ്ങളെക്കുറിച്ച് പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരം കേസുകള്‍ പ്രത്യേകമായി അന്വേഷിക്കാനാണ് നിര്‍ദേശം. ഗുരുതരസ്വഭാവം ബോധ്യപ്പെടുകയാണെങ്കില്‍ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാനും സാധ്യതയുണ്ട്. 

ഉത്തരമേഖലാ ഡി.ജി.പി.യുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിന്റെ കണ്ടെത്തലില്‍ 35 കല്യാണങ്ങളാണ് വിവാദമായിട്ടുള്ളത്. ഇതില്‍ പത്തെണ്ണം പ്രണയവിവാഹ പട്ടികയില്‍ പെടുന്നവയാണ്. ബാക്കി കല്യാണത്തെക്കുറിച്ചും സംശയമുണ്ടെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം. ഈ കല്യാണങ്ങളെക്കുറിച്ച് പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പി. ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad