Type Here to Get Search Results !

Bottom Ad

ഉളുവാറിലെ മുഹമ്മദ് കല്ലായം നിര്യാതനായി


കുമ്പള (www.evisionnews.co): ഉളുവാറിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ മുഹമ്മദ് കല്ലായം (75) നിര്യാതനായി. പരേതനായ അബ്ബാസ് ഹാജിയുടെയും പരേതയായ മറിയമ്മയുടെയും മകനാണ്. ദീര്‍ഘകാലം ഉളുവാര്‍ ജുമാമസ്ജിദ് ജനറല്‍ സെക്രട്ടറിയായിരുന്നു. മുസ്ലിം ലീഗ് ഉളുവാര്‍ ശാഖാ ജനറല്‍ സെക്രട്ടറി, മണ്ഡലം ജില്ലാ കൗണ്‍സില്‍ അംഗം, ജി.ബി.എല്‍.പി സ്‌കൂള്‍ ഉജാര്‍ ഉളുവാര്‍ പ്രസിഡണ്ട്, ദമാം കെ.എം.സി.സി മുന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 

ബീഫാത്തിമയാണ് ഭാര്യ. മറിയം സബാന, സാദിഖ് (എം.ടെക് വിദ്യാര്‍ത്ഥി എറണാകുളം), ഷാനിഫ (വിദ്യര്‍ത്ഥി ഗവ: കോളജ് കാസര്‍കോട്) മക്കളാണ്. മരുമകന്‍: ഇബ്രാഹിം എം.പി മൊഗ്രാല്‍.

സഹോദരങ്ങള്‍: ഇദ്ദീന്‍കുഞ്ഞി, അബ്ദുള്ള, അബ്ദുല്‍ ഖാദര്‍, പരേതനായ റസാഖ്, ആയിഷ, ബീഫാത്തിമ, മറിയമ്മ, ഖദീജ, പരേതയായ ആസ്യമ്മ. യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ യൂസഫ് ഉളുവാര്‍, കുമ്പള പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ഉളുവാര്‍, മുസ്ലിം ലീഗ് ഉളുവാര്‍ ശാഖാ കമ്മിറ്റി അനുശോചിച്ചു. 




Post a Comment

0 Comments

Top Post Ad

Below Post Ad