Type Here to Get Search Results !

Bottom Ad

ഓണത്തിരക്കില്‍ ആശ്വാസമായി മലബാറിലേക്ക് സ്‌പെഷല്‍ ട്രെയിന്‍


കൊച്ചി: (www.evisionnews.co) ഓണത്തിരക്ക് കണക്കിലെടുത്ത് എറണാകുളത്തു നിന്നു മലബാറിലേക്കു സ്‌പെഷല്‍ ട്രെയിന്‍. എറണാകുളം-മംഗളൂരു ജംക്ഷന്‍ സ്‌പെഷല്‍(06055) സെപ്റ്റംബര്‍ രണ്ടിന് രാത്രി 10.15ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 5.10ന് മംഗളൂരുവില്‍ എത്തും. മടക്ക ട്രെയിന്‍ (06056) സെപ്റ്റംബര്‍ മൂന്നിന് രാത്രി 7.40ന് പുറപ്പെട്ടു പിറ്റേ ദിവസം പുലര്‍ച്ചെ 3.30ന് എറണാകുളത്ത് എത്തും. എസി ടു ടയര്‍-ഒന്ന്, എസി ത്രീ ടയര്‍-ഒന്ന്, സ്ലീപ്പര്‍-11 എന്നിങ്ങനെയാണു കോച്ചുകള്‍. സ്റ്റോപ്പുകള്‍-എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്. 

തിരുവനന്തപുരം-മംഗളൂരു റൂട്ടിലോടുന്ന ട്രെയിനുകളെയാണു എറണാകുളത്തു നിന്നു മലബാറിലേക്കു പോകേണ്ടവര്‍ രാത്രി യാത്രയ്ക്കു പ്രധാനമായും ആശ്രയിക്കുന്നത്. എന്നാല്‍ മിക്ക ദിവസങ്ങളിലും രാത്രി ട്രെയിനുകളില്‍ കാലുകുത്താന്‍ ഇടം ഉണ്ടാകാറില്ല. ഓണത്തിനെങ്കിലും ആദ്യമായി എറണാകുളത്തു നിന്നു സ്‌പെഷല്‍ ട്രെയിന്‍ ലഭിച്ച സന്തോഷത്തിലാണു മലബാര്‍ യാത്രക്കാര്‍.


സ്‌പെഷല്‍ ട്രെയിന്‍ സ്ഥിരംസര്‍വീസാക്കി മാറ്റണമെന്നാണ് ആവശ്യം. കുര്‍ണൂല്‍, ഗൂട്ടി വഴി ഹൈദരാബാദിലെ കാച്ചിഗുഡയിലേക്കുള്ള എറണാകുളം-നന്ദേഡ്  ട്രെയിനും ആദ്യമായാണു സര്‍വീസ് നടത്തുന്നത്. ചെന്നൈയിലേക്കു അഞ്ചും തെലങ്കാനയിലേക്കും മംഗളൂരുവിലേയ്ക്കു രണ്ടു വീതം സ്‌പെഷലുകളുമാണു പ്രഖ്യാപിച്ചിട്ടുള്ളത്. അതേ സമയം ബെംഗളൂരുവില്‍ നിന്നും മുംബൈയില്‍ നിന്നും കേരളത്തിലേക്ക് ഇതുവരെ സ്‌പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിട്ടില്ല

ഇതുവരെ പ്രഖ്യാപിച്ച ഓണം സ്‌പെഷലുകള്‍


കൊച്ചുവേളി-ചെന്നൈ സെന്‍ട്രല്‍ (06098)- സെപ്റ്റംബര്‍ നാല്


എറണാകുളം-ചെന്നൈ സെന്‍ട്രല്‍ സുവിധ (82632)- സെപ്റ്റംബര്‍ മൂന്ന്


ചെന്നൈ സെന്‍ട്രല്‍-എറണാകുളം സുവിധ (82631)- സെപ്റ്റംബര്‍ ഒന്ന്


എറണാകുളം- നാന്ദേഡ്(07504)- സെപ്റ്റംബര്‍ നാല്


കൊച്ചുവേളി- സെക്കന്ദരബാദ് (07120)- സെപ്റ്റംബര്‍ ആറ്


തിരുവനന്തപുരം- ചെന്നൈ സെന്‍ട്രല്‍ (06014)- സെപ്റ്റംബര്‍ ആറ്


ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം(06013)- സെപ്റ്റംബര്‍ ഏഴ്


മംഗളൂരു- തിരുനെല്‍വേലി(06012)- സെപ്റ്റംബര്‍ ഒന്ന്


തിരുനെല്‍വേലി- മംഗളൂരു ജംക്ഷന്‍ (06011)- ഓഗസ്റ്റ് 31


മംഗളൂരു- ചെന്നൈ സെന്‍ട്രല്‍(06008)- സെപ്റ്റംബര്‍ നാല്


ചെന്നൈ സെന്‍ട്രല്‍- മംഗളൂരു ജംക്ഷന്‍(06007)- സെപ്റ്റംബര്‍ രണ്ട്


എറണാകുളം-  ചെന്നൈ സെന്‍ട്രല്‍ (06066)- സെപ്റ്റംബര്‍ 10,17, 24, ഒക്ടോബര്‍ ഒന്ന്


ചെന്നൈ സെന്‍ട്രല്‍- എറണാകുളം (06005)- സെപ്റ്റംബര്‍ എട്ട്, 15,22,29


Post a Comment

0 Comments

Top Post Ad

Below Post Ad