കാസര്‍കോട്: (www.evisionnews.co) മഹത്തായ ഇന്ത്യന്‍ ഭരണഘടന പൗരന്‍മാര്‍ക്ക് അനുവദിച്ച ഇഷ്ടപ്പെട്ട മതം വിശ്വാസിക്കാനും അത് നല്ല രീതിയില്‍ പ്രബോധനം നടത്താനുമുളള സ്വാതന്ത്ര്യത്തെ ഹനിക്കുമാറ് അതിന് നേരെയുളള കയ്യേറ്റം അങ്ങേയറ്റം അപലപനീയമാണെന്ന് കെ എന്‍ എം ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
ആശയത്തെ ആശയങ്ങള്‍ കൊണ്ട് ചെറുക്കുന്നതിന് പകരം അക്രമം കൊണ്ട് നേരിടുന്നത് ഭീരുത്വമാണ്. ഭീകരതക്കെതിരെയും അസഹിഷ്ണുതകള്‍ക്കെതിരെയും പ്രബോധനം നടത്തുന്നവരെ ഭീകരവാദിയായി ചിത്രീകരിക്കുന്ന കുതന്ത്രങ്ങള്‍ സമൂഹം തിരിച്ചറിയണം. ശാന്തമായ കേരളീയ സാഹചര്യത്തെ കലുഷിതമായ ഉത്തരേന്ത്യന്‍. സാഹചര്യമാക്കി മാറ്റാനുളള ചിലരുടെ ആസൂത്രിതമായ ശ്രമങ്ങളാണ് ഇതിന് പിന്നില്‍. അക്രമികള്‍ക്ക് നേരെ കേസെടുക്കുന്നതിന് പകരം ഇരകളുടെ പേരില്‍ കേസെടുത്തത നടപടി പ്രതിഷേധാ4ഹമാണ്. പ്രബോധകള്‍ക്ക് നേരെയുളള അസിഹ്ഷുണതാ വാദികളുടെ അക്രമത്തെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നുവെന്നും പത്ര കുറിപ്പില്‍ ഭാരവാഹികളായ അബ്ദുറഹൂഫ് മദനി, ഹാരിസ് ചേരൂര്‍, ഡോ: അബൂബക്കര്‍, സൈനുദ്ദീന്‍ എ പി, ഡോ: കെ പി അഹമത്, അബ്ദുള്‍ ലത്വീഫ് പടന്ന, മുഹമ്മദലി റെഡ് വുഡ്, അക്ബര്‍ എ ജി, അബൂബക്കര്‍ സിദ്ദീഖ് പറഞ്ഞു.
Post a Comment
0 Comments