Type Here to Get Search Results !

Bottom Ad

എക്‌സല്‍ ഫ്രെണ്ട്‌സിന്റെ ഓണ്‍ലൈന്‍ ഇലക്ഷന്‍ ശ്രദ്ധേയമായി; എക്‌സല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി അധികാരത്തിലേറും


കാസര്‍കോട്: ഫേസ്ബുക്കിലെ ജനകീയ സൗഹാര്‍ദ്ദ ഗ്രൂപ്പായ എക്‌സല്‍ ഫ്രെണ്ട്‌സില്‍ അരങ്ങേറിയ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. നിയമ സഭ തെരഞ്ഞെടുപ്പിന് സമാന്തരമായിരുന്നു എക്‌സല്‍ തെരഞ്ഞെടുപ്പ്

എക്‌സലില്‍ 5 പാര്‍ട്ടികള്‍ രൂപീകരിച്ച് 5 ലീഡേര്‍സിന്റെ കീഴില്‍ 7 മണ്ഡലങ്ങളിലായി 35 ഓളം അംഗങ്ങളെ മത്സരിപ്പിച്ചു. എക്‌സല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി കുട അടയാളത്തിലും, എക്‌സല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി തെങ്ങ് അടയാളത്തിലും, എക്‌സല്‍ യൂത്ത് പാര്‍ട്ടി ടി.വി അടയാളത്തിലും, എക്‌സല്‍ യൂണിയന്‍ പാര്‍ട്ടി റേഡിയോ അടയാളത്തിലും,എക്‌സല്‍ ഫ്രീഡം പാര്‍ട്ടി പൂട്ട് അടയാളത്തിലും ജനവിധി തേടി

ആകെയുള്ള 7 സീറ്റുകളില്‍ 4 സീറ്റുകളും എക്‌സല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്വന്തമാക്കി.എക്‌സല്‍ യൂത്ത് പാര്‍ട്ടി 2 സീറ്റും, എക്‌സല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി ഒരു സീറ്റും നേടി.എക്‌സല്‍ യൂണിയന്‍ പാര്‍ട്ടിക്കും എക്‌സല്‍ ഫ്രീഡം പാര്‍ട്ടിക്കും സീറ്റുകളൊന്നും ലഭിച്ചില്ല.

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലങ്ങളായ കാസറഗോഡ് ഇ.എസ്.പി യുടെ അസറുദ്ധീന്‍ ഉളുവാറും, തളിപ്പറമ്പില്‍ ഇ.വൈ.പി സ്ഥാനാര്‍ത്ഥി അച്ചു ചപ്പയും, തൃക്കരിപ്പൂരില്‍ ഇ.ഡി.പി യുടെ ആസിഫ് ദേലമ്പാടിയും വിജയം കണ്ടു, മഞ്ചേശ്വരത്തും ഉദുമയിലും ഇ.ഡി.പി സ്ഥാനാര്‍ത്ഥികളായ മെസ്സു ഉളുവാറും സഫ്രാത്ത് പള്ളങ്കോടും വന്‍ ഭൂരിപക്ഷത്തോടെ വിജയം കൊയ്തു.പയ്യന്നൂരില്‍ വിജയം ഇ.വൈ.പി സ്ഥാനാര്‍ത്ഥിയായ ഇച്ചു മൈമൂന്‍ നഗറിനോടൊപ്പം നിന്നു. കരുത്തുറ്റ സ്ഥാനാര്‍ത്ഥികളാല്‍ ശ്രദ്ധേയമായ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഇ.ഡി.പി സ്ഥാനാര്‍ത്ഥി ഇല്ല്യാസ് തൊട്ടി വിജയം നേടി

വോട്ടര്‍ ലിസ്റ്റും പ്രകടന പത്രികയും സ്ഥാനാര്‍ത്ഥികള്‍ സംവാദത്തിലേര്‍പ്പെട്ട ഹോട്ട് സീറ്റുമെല്ലാം തെരഞ്ഞെടുപ്പിന് മാറ്റു കൂട്ടി, ഇതിനോടകം തന്നെ തെരഞ്ഞെടുപ്പ് ഗാനങ്ങളും പോസ്റ്ററുകളും അനൗണ്‍സ്‌മെന്റുമെല്ലാം വാട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും തരംഗമായി മാറിക്കഴിഞ്ഞിരുന്നു, ഇലക്ഷന്‍ കമ്മീഷന്‍ ഐ.ഡി യുടെ ഇന്‍ബോക്‌സിലൂടെയാണ് വോട്ടുകള്‍ രേഖപ്പെടുത്തിയത്

ഗ്രൂപ്പ് അഡ്മിന്‍ രിഫാമി ഉറുമി ഇലക്ഷന്‍ കമ്മീഷ്ണറായും, സിദ്ധി ദേലമ്പാടി കണ്ട്രോളറായും, ഇമ്രാന്‍ കമാല്‍ കോപ്പ പ്രോഗ്രാമറായും, ജാവേദ് ഫോര്‍ത്ത് ഗേറ്റ് മീഡിയ കണ്‍ട്രോളറായും തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചു.മുനി ഉര്‍മി, സെക്കീര്‍ കമ്പാര്‍, കാദര്‍ കെ.എച്ച്.ബി, മുഹമ്മദ് പരപ്പ ഖാന്‍, സിദ്ധി ദേലമ്പാടി, ഷെമീര്‍ ഫ്രന്‍സി, രിഫായി ഉറുമി, സലീം ബന്തിയോട്, ചെപ്പു സീലോട്‌സ് എന്നിവരാണ് 12000 ല്‍ പരം അംഗങ്ങളുള്ള ഗ്രൂപ്പിലെ അഡ്മിന്‍മാര്‍.

Post a Comment

0 Comments

Top Post Ad

Below Post Ad