Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് റേഷന്‍ കാര്‍ഡ് വിതരണം ഓണം കഴിഞ്ഞ്: മഞ്ചേശ്വരം താലൂക്കില്‍ അനിശ്ചിതത്വം തുടരുന്നു


കാസര്‍കോട് (www.evisionnews.in): കാസര്‍കോട് താലൂക്കിലെ റേഷന്‍ കാര്‍ഡുകള്‍ ഓണത്തിന് ശേഷം വിതരണം ആരംഭിക്കും. ജൂലൈ മാസം പകുതിയോടെ വിതരണത്തിന് തയാറാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ആഗസ്തിലും വിതരണം നടക്കില്ലെന്ന് ഇതോടെ വ്യക്തമായി. ഇനി ഓണത്തിന് ശേഷം കയ്യിലെത്തുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കാം. 

ജില്ലയില്‍ ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളില്‍ ഇതിനകം കാര്‍ഡുകള്‍ വിതരണം നടന്നുകഴിഞ്ഞു. എന്നാല്‍ കാസര്‍കോട്, മഞ്ചേശ്വരം എന്നി താലൂക്കുകളിലെ റേഷന്‍ കാര്‍ഡുകളില്‍ കന്നഡ ഭാഷ ഉള്‍പ്പെടുത്തേണ്ടതുള്ളതിനാല്‍ വിതരണം നീളുമെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ജൂലൈ പകുതികഴിഞ്ഞോ ആഗസ്ത് മാസത്തിലോ വിതരണത്തിന് തയാറാകുമെന്നായിരുന്നു വിവരം. ഇതിനിടെയാണ് കാസര്‍കോട് താലൂക്കില്‍ ഓണത്തിന് ശേഷമേ വിതരണം നടക്കുവെന്ന അറിയിപ്പ് വന്നത്. അതേസമയം മഞ്ചേശ്വരം താലൂക്കിലെ വിതരണം സംബന്ധിച്ച് ഇനിയും അറിയിപ്പ് വന്നിട്ടില്ല. 

Post a Comment

0 Comments

Top Post Ad

Below Post Ad