Type Here to Get Search Results !

Bottom Ad

സര്‍ക്കാറുകളുടെ ജനദ്രോഹനയം: അഞ്ചു മണ്ഡലങ്ങളില്‍ യു.ഡി.എഫ് സായാഹ്ന ധര്‍ണ നടത്തി

കാസര്‍കോട് (www.evisionnews.in): കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് മണ്ഡലം കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച സായാഹന് ധര്‍ണ സര്‍ക്കാറിനെതിരെയുള്ള താക്കീതായി. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളില്‍ നടന്ന ധര്‍ണയില്‍ കോണ്‍ഗ്രസ്, മുസ്്‌ലിം ലീഗ്, ഘടക പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സംബന്ധിച്ചു. 

കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ സായാഹ്ന ധര്‍ണ്ണ ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. എ.എം കടവത്ത് അധ്യക്ഷത വഹിച്ചു. കെ.ഖാലിദ് സ്വാഗതം പറഞ്ഞു. സി.ടി.അഹമ്മദലി, എ.അബ്ദുല്‍ റഹ്മാന്‍, ആര്‍.ഗംഗാധരന്‍, അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, എല്‍.എ.മഹ്മൂദ് ഹാജി, എ.എ ജലീല്‍, മാഹിന്‍ കേളോട്ട്, ടി.എം ഇഖ്ബാല്‍,പട്ടേക്കാട് മെഹ്മൂദ്, ജനാര്‍ദ്ദനന്‍, കരിവെള്ളൂര്‍ വിജയന്‍, ഉബൈദുല്ല കടവത്ത്, അബ്ബാസ് ബീഗം,പി.കെ.വിജയന്‍, എ.അഹമദ് ഹാജി,നാം ഹനീഫ്, ആര്‍.പി.രമേശ് ബാബു, ഉമേശ് അണങ്കൂര്‍, അഡ്വ.വി.എം.മുനീര്‍, ജി.നാരായണന്‍, ബി.കെ.സമദ് ചെങ്കള, പുരുഷോത്തമന്‍ നായര്‍, ഹാരിസ്ചൂരി, കെ.ഷാഫി ഹാജി, ബദ്‌റുദ്ദീന്‍ താഷിം,ഹനീഫ് ചേരങ്കൈ, മൊയ്തീന്‍ കൊല്ലമ്പാടി, മുഹമ്മദ് കുഞ്ഞിഹിദായത്ത് നഗര്‍, ശംസുദ്ധീന്‍ കിന്നിംഗാര്‍,ഷാഹിന സലീം,സി.ജി.ടോണി, സഹീര്‍ ആസിഫ്, ഇ.ആര്‍.ഹമീദ്, നവാസ് കുഞ്ചാര്‍ പ്രസംഗിച്ചു.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഡി.സി.സി പ്രസിഡണ്ട് ഹക്കിം കുന്നില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്‍മാന്‍ എ.വി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുസ്്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, മണ്ഡലം പ്രസിഡണ്ട് എം.പി ജാഫര്‍, ട്രഷറര്‍ സി.എം ഖാദര്‍ ഹാജി, മുനിസിപ്പല്‍ ലീഗ് പ്രസിഡണ്ട് അഡ്വ. എന്‍.എ ഖാലിദ്, തെരുവത്ത് മൂസ ഹാജി, പി.എം ഫാറുഖ്, ടി. റംസാന്‍, അജാനൂര്‍ പഞ്ചായത്ത് മുസ്്‌ലിം ലീഗ് സെക്രട്ടറി ഹമീദ് ചേരക്കാടത്ത്, ഡി.സി.സി സെക്രട്ടറി ഹരീഷ് പി. നായര്‍, കെ.എം മുഹമ്മദ് കുഞ്ഞി, കൊവ്വല്‍ അബ്ദുറഹ്്മാന്‍, ഖമറു പുഞ്ചാവി, കെ. മുഹമ്മദ് കുഞ്ഞി, ഖദീജ ഹമീദ്, ഡി.വി ബാലകൃഷ്ണന്‍, ബാബു കദളിമറ്റം, എം. കുഞ്ഞികൃഷ്ണന്‍, ബി. സുകുമാരന്‍, പി. കുഞ്ഞിരാമന്‍, എബ്രഹാം തോണക്കര സംസാരിച്ചു. 

ഉദുമ: ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി പള്ളിക്കരയില്‍ നടത്തിയ സായാഹ്ന ധര്‍ണ ജില്ലാ കണ്‍വീനര്‍ പി. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്യുന്നു. മണ്ഡലം ചെയര്‍മാന്‍ കരിച്ചേരി നാരായണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, എ. ഗോവിന്ദന്‍ നായര്‍, ഹരീഷ് ബി. നമ്പ്യാര്‍, വി. കുഞ്ഞിരാമന്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, കെ.എ മുഹമ്മദാലി, എ.ബി ഷാഫി, സത്യന്‍ പൂച്ചക്കാട്, കാപ്പില്‍ മുഹമ്മദ് പാഷ, സുകുമാരന്‍ പൂച്ചക്കാട്, തൊട്ടി സാലിഹ് ഹാജി, കൃഷ്ണന്‍ ചട്ടഞ്ചാല്‍, വാസു മാങ്ങാട്, എം.പി.എം ഷാഫി, ഹനീഫ കുന്നില്‍, കെ.ബി.എം ഷരീഫ്, കെ.എ അബ്ദുള്ള ഹാജി, അബ്ദുള്ള ഹുസൈന്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി, ശകുന്തള കൃഷ്ണന്‍, ലക്ഷ്മി, ബാലന്‍, ബങ്കണ ഹസന്‍, അസുറാബി റാഷിദ്, ഹാരീഷ് തൊട്ടി, രവീന്ദ്രന്‍ കരിച്ചേരി, ബാലകൃഷ്ണന്‍ നായര്‍ പൊയിനാച്ചി, ചന്തുകുട്ടി പൊഴുതല, പ്രഭാകരന്‍ തെക്കേക്കര സംസാരിച്ചു.

കുമ്പള: മഞ്ചേശ്വരംമണ്ഡലം യു.ഡി.എഫ് കുമ്പള ടൗണില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ പി.എ. അഷറഫലി ഉദ്ഘാടനം ചെയ്തു. എം .അബ്ബാസ് അധ്യക്ഷത വഹിച്ചു. മഞ്ചുനാഥ ആള്‍വ, എം.എം കയ്യം കൂടല്‍ ,സോമശേഖര, ഹര്‍ഷാദ് വോര്‍ക്കാടി ,അബ്ദുല്‍ റഹിമാന്‍ബ ന്തിയോട് ,അഷ്‌റഫ് കര്‍ള, കെ.സാമി കുട്ടി ,അബ്ബാസ് ഓണന്ത, ഗണേഷ് ഭണ്ഡാരി, പി.എച്ച്.അബ്ദുല്‍ ഹമീദ്, ബി.എന്‍.മുഹമ്മദലി, യൂസുഫ് ഉളുവാര്‍, രവി പൂജാരി, എന്‍.ഡി.യൂസുഫ് ,സിദ്ധീഖ് റഹ് മാന്‍, കെ.എല്‍.പുണ്ടരീകാക്ഷ ,ഷാഹുല്‍ ഹമീദ്ബന്തിയോട് ,ബി.എ.അബ്ദുല്‍ മജീദ് ,ടി.എം.ഷുഹൈബ്,കെ.വി.യൂസുഫ്, അസീസ് കളത്തൂര്‍ പ്രസംഗിച്ചു.

നീലേശ്വരം: യുഡിഎഫ് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നീലേശ്വരത്ത് മാര്‍ക്കറ്റ് ജംഗ്ഷനില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ മുസ്‌ലീം ലീഗ് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് കെ.എം ഷംശുദ്ധീന്‍ ഹാജി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കരിമ്പില്‍ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. 
Post a Comment

0 Comments

Top Post Ad

Below Post Ad