Type Here to Get Search Results !

Bottom Ad

മൂസോടി അദീക്കയില്‍ പ്രതീകാത്മക കടല്‍ ഭിത്തി തീര്‍ത്ത് യൂത്ത് ലീഗ് പ്രതിഷേധം

ഉപ്പള (www.evisionnews.in): മൂസോടി അദീക്ക കടപ്പുറത്ത് കടല്‍ഭിത്തി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് മംഗല്‍പാടി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കടലോരത്ത് പ്രതീകാത്മക കടല്‍ ഭിത്തി തീര്‍ത്തു. കടല്‍ക്ഷഭമുണ്ടാകുന്ന സാഹചര്യത്തില്‍ വീടുകള്‍ക്കും മറ്റും കേടുപാടുകള്‍ സംഭവിക്കുന്നത് സാധരണയാണ്. ഇതുമൂലം ഭീതിയോട് കൂടിയാണ് കടലോരവാസികള്‍ അന്തിയുറങ്ങുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന ഇവിടെ എത്രയും പെട്ടന്ന് കടല്‍ഭിത്തി നിര്‍മിച്ച് സുരക്ഷ ഒരുക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. 

പ്രതിഷേധ സംഗമം പ്രസിഡണ്ട് ഉമ്മര്‍ ബൈങ്കിമൂലയുടെ അധ്യക്ഷതയില്‍ മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഗോള്‍ഡന്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.വൈ ആസിഫ് ഉപ്പള സ്വഗതം പറഞ്ഞു. ജലീല്‍ അഡ്ക്ക, അക്ബര്‍, ഇസ്മായില്‍ ഒളയം, റഹ്്മാന്‍ പള്ളം, ഇര്‍ഷാദ് മള്ളംങ്കൈ, മുഫാസ് കോട്ട, താഹിര്‍ ഉപ്പള, മഹസൂഖ് ഉപ്പള, റസാഖ് മൂസോടി, അഷ്‌റഫ് കണ്ണംങ്കളം, റഫീഖ് ഷാഫി നഗര്‍, ഹനീഫ് അദീക്ക, ലത്തീഫ് അദീക്ക, യു.കെ. മുനീര്‍ സൈന്‍സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad