കാസര്‍കോട് (www.evisionnews.in): പാവപ്പെട്ടവന്റെ വിദ്യാഭ്യാസ സ്വപ്‌നം തകര്‍ക്കുന്ന സര്‍ക്കാറിന്റെ സ്വാശ്രയ കൊള്ളക്കെതിരെ എം.എസ്.എഫ് സ്വാശ്രയ കൊള്ളക്കെതിരെ സംസ്ഥാന മുഴുവന്‍ കലക്ട്രേറ്റുകളിലേക്കും നാളെ മാര്‍ച്ച് നടത്തും. ഇതിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ മാര്‍ച്ച് നാളെ രാവിലെ 10.30 മണിക്ക് വിദ്യാനഗര്‍ ഗവ. ഐ.ടി.ഐ കോളജ് പരിസരത്ത് നിന്ന് ആരംഭിക്കും. മണ്ഡലം, പഞ്ചായത്ത്, കോളജ് യൂണിറ്റ് ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് പ്രസിഡണ്ട് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടിയും ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദും അറിയിച്ചു.

Post a Comment
0 Comments