Type Here to Get Search Results !

Bottom Ad

ഗതാഗതം മുടക്കിയ വാഹനം മാറ്റുന്നതിനിടെ എസ്.ഐക്ക് മര്‍ദനം: 50 പേര്‍ക്കെതിരെ കേസ്


മുള്ളേരിയ (www.evisionnews.in): ടൗണില്‍ ഗതാഗത തടസ്സമുണ്ടാകുന്ന തരത്തില്‍ നിര്‍ത്തിയിട്ട വാഹനം മാറ്റാന്‍ പറഞ്ഞതിന് എസ്.ഐയെ സംഘം ചേര്‍ന്ന് അക്രമിച്ചു. സംഭവത്തില്‍ കണ്ടാലറിയാവുന്ന അമ്പത് പേര്‍ക്കെതിരെ ആദൂര്‍ പോലീസ് കേസെടുത്തു. ആദൂര്‍ എസ്.ഐ പ്രശോഭിനെ കയ്യേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതിന് ഹരി, രാജു തുടങ്ങി 50 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

ശനിയാഴ്ച വൈകിട്ടോടെ മുള്ളേരിയ ടൗണിലാണ് സംഭവം. ടൗണില്‍ നിര്‍ത്തിയിട്ട വാന്‍ മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നു. തുടര്‍ന്ന് വാഹനം കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെയാണ് എസ്.ഐയെ ഒരുസംഘം ആക്രമിച്ചത്. അക്രമത്തില്‍ പരിക്കേറ്റ എസ്.ഐ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad