ആലുവ:(www.evisionnews.co) മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖകഖള്‍ വീടുകളില്‍ വിതരണം ചെയ്തതിന് 39 പേരെ ആലുവയ്ക്ക് അടുത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. പറവൂര്‍ വടക്കേക്കരയിലെ വടക്കേക്കരയിലെ വീടുകളിലാണ് ഞായറാഴ്ച രാവിലെ മുതല്‍ ഒരുസംഘം ആളുകള്‍ ലഘുലേഖകള്‍ വിതരണം ചെയ്തത്.നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്തവരെ ആലുവ റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഇവരില്‍നിന്ന് പിടിച്ചെടുത്ത മൂന്ന് ലഘുലേഖകള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. ഇവയില്‍ 'വിശ്വാസത്തിന്റെ വഴി' എന്ന തലക്കെട്ടിലുള്ള ലഘുലേഖയില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങളുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ എന്ന സംഘടനയുടെ പേരിലായിരുന്നു ലഘുലേഖ വിതരണം. കസ്റ്റഡിയിലെടുത്തവരെ ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ് വടക്കേക്കര പോലീസ് സ്‌റ്റേഷനിലെത്തി വിശദമായി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 15 ന് കോട്ടയത്തും ഇത്തരത്തിലുള്ള ലഘുലേഖ വിതരണം ചെയ്തിരുന്നുവെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.

Post a Comment
0 Comments