Type Here to Get Search Results !

Bottom Ad

സംസ്ഥാന സര്‍വീസ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഏകീകരിക്കണം

കാസര്‍കോട് (www.evisionnews.co): സംസ്ഥാന സര്‍വീസ് പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ ഏകീകരിക്കണമെന്ന് ഭാരതീയ രാജ്യ പെന്‍ഷനേര്‍സ് സംഘ് അഖിലേന്ത്യാ പ്രവര്‍ത്തക യോഗം പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

ഒഡീഷയിലെ പുരിയില്‍ നടന്ന പ്രവര്‍ത്തക യോഗത്തില്‍ അഖിലേന്ത്യാ അധ്യക്ഷന്‍ സി.എച്ച് സുരേഷ് അധ്യക്ഷത വഹിച്ചു. ബി.എസ് ഹഡ (രാജസ്ഥാന്‍), ശ്രീനിവാസന്‍ (കര്‍ണാടക), സാബിര്‍ അഹമ്മദ് (യുപി), വീരേന്ദ്രകുമാര്‍ നാംദേവ് (ചത്തീസ്ഗഡ്), റാണാസെന്‍ ഗുപ്ത (പശ്ചിമ ബംഗാള്‍), ഡോ.രാജേന്ദ്ര ശ്രീവാസ്തവ (യുപി) സംസാരിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അറുപതോളം പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad