ലക്‌നോ: (www.evisionnews.co)ബ്ലൂവെയില്‍ ഗെയിമിന് അടിമയായ ഒരു വിദ്യാര്‍ത്ഥികൂടി ജീവനൊടുക്കി. മകന്‍ സ്ഥിരമായി ബ്ലൂവെയില്‍ കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ശാസിച്ചിരുന്നുവെങ്കിലും ഇത് വകവയ്ക്കാതെ ഗെയിം കളി തുടര്‍ന്ന കുട്ടി ഇന്നലെ ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം.
13 വയസുകാരനായ പാര്‍ത്ഥ് സിംഗ് എന്ന ആറാം ക്ലാസുകാരനാണ് ജീവനൊടുക്കിയത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കുട്ടി ബ്ലൂവെയില്‍ കളിക്കുന്നത് മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതേത്തുടർന്ന് കുട്ടിയേ ശാസിക്കുകയും ഗെയിം കളിക്കരുതെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് പിതാവ് സ്ഥലത്തില്ലാത്തപ്പോൾ അദ്ദേഹത്തിന്‍റെ മൊബൈലിൽ നിന്ന് കുട്ടി ഗെയിം കളിക്കുന്നത് വീണ്ടും തുടര്‍ന്നു.
ഇതിനിടെ ഞായറാഴ്ച രാത്രി കുട്ടി മുറിയിൽ കയറി വാതിലടച്ചു. ഏറെ നേരമായിട്ടും മകനെ പുറത്തേക്ക് കാണാഞ്ഞതിനേത്തുടർന്ന്പിതാവ് വാതിൽ തള്ളിത്തുറന്ന് അകത്ത് കടന്നപ്പോഴാണ് കുട്ടു മരിച്ചു കിടക്കുന്നത് കണ്ട്ത്.
പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈബര്‍ വിഭാഗം പ്രത്യേകമായി കേസ് അന്വേഷിക്കുന്നുണ്ട്.

Post a Comment
0 Comments