Type Here to Get Search Results !

Bottom Ad

പെരിയ സി.എച്ച്.സി ഹാളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പെരിയ: (www.evisionews.co)കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും ബ്ലഡ് ഡോണേർസ് കേരളയുടെയും ആഭിമുഖ്യത്തിൽ സെൻട്രൽ യൂണിവേഴ്സിറ്റി അവസാന വർഷ  സോഷ്യൽ വർക്കേഴ്സ് വിദ്യാർത്ഥികളയ കദീജത്ത് സാനിബ,ഗൗരി എസ്., ഡിപ്പാർട്ട്‌മെന്റ് പ്രൊഫസർ ഡോ: ജില്ലി ജോൺ എന്നിവരുടെ നേതൃത്വത്തിൽ പെരിയ സി.എച്ച്.സി ഹാളിൽ വച്ച്  രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഗൗരി നിർവ്വഹിച്ചു. രക്തദാനത്തിന്റെ മഹത്വത്തെ കുറിച്ചും രക്തദാനത്തിൽ യുവാതലമുറയുടെ പങ്കാളിത്തത്തെ കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് സൂചിപ്പിച്ചു. 100ലധികം രക്തദാതാക്കളുടെ പങ്കാളിത്തംകൊണ്ട് ക്യാമ്പ് മികവുറ്റതായിരുന്നു. ബ്ലഡ് ഡൊണേഴ്‌സ് കേരള കാസർഗോഡ്  ആംഗങ്ങളായ സനൽ ലാൽ,ദിനൂപ്,അഭിലാഷ്,വിനീഷ്,ബൈജു പെരിയ,രഞ്ജിത്ത് പെരിയ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad