Type Here to Get Search Results !

Bottom Ad

എരിയാലിൽ വിദ്യാർത്ഥി യുവജന കുടുംബ സംഗമം സെപ്റ്റംബർ 6ന്‌

എരിയാൽ :(www.evisionnews.co)എരിയാൽ മേഖല മുസ്ലിം യൂത്ത്‌ ലീഗ്‌ എം എസ്‌ എഫ്‌ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ  വിദ്യാർത്ഥി യുവജന കുടുംബ സംഗമം എരിയാലിൽ സെപ്റ്റംബർ 6ന്‌ നടത്താൻ എരിയാൽ മേഖല ലീഗ്‌ ഹൗസിൽ ചേർന്ന സംഘാടക സമിതി യോഗം തീരു മാനിച്ചു     എരിയാലിൽ സെപ്റ്റംബർ 6ന്‌ നടത്താൻ എരിയാൽ മേഖല ലീഗ്‌ ഹൗസിൽ ചേർന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു.6ന്‌ ബുധനാഴ്ച രാവിലെ 9 മണിക്ക്‌ പതാക ഉയർത്തുന്നതോടെ  സംഗമത്തിന്‌ തുടക്കം കുറിക്കും  
തുടന്ന് നേതൃത്വ വികസന ക്ലാസ്‌, വ്യക്തിത്വ വികസന ക്ലാസ്സ്‌, വിദ്യാർത്ഥികൾക്ക്‌ വിവിധ വിജ്ഞാന- വിനോദ‌ മത്സരങ്ങൾ, എന്നിവ രാവിലെയും ഉച്ച ഭക്ഷണത്തിന്‌ ശേഷം പ്രവാസി സംഗമം, വനിത സംഗമം, പ്രതിഭ സംഗമം, എന്നിവയും 5മണിക്ക്‌ സമാപന സമ്മേളനവും നടക്കും. മത്സര‌ വിജയികൾക്ക്‌ സമ്മാനം നൽകുന്നതോടൊപ്പം മണിക്കൂറുകൾ ഇടവിട്ട്‌ കൊണ്ട്‌ വിവിധ ഭാഗ്യ  ശാലികൾക്കും ആകർഷണിയമായ സമ്മാനങ്ങൾ കൈപറ്റാം എന്നതാണ്‌ സംഗമത്തിന്റെ മറ്റൊരു പ്രത്യേകത.പരിപാടിയുടെ വിജയത്തിന്‌ വേണ്ടി കെ കുഞ്ഞാമു ചെയർമാനായും എ കെ ഷാഫി ജനറൽ കൺവീനറായും  ഷംസു മാസ്കൊ ട്രഷറർ ആയും 51 അംഗ കമ്മിറ്റി രൂപീകരിച്ചു.യോഗത്തിൽ മുസ്തഫ മോഡേൺ അധ്യക്ഷത വഹിച്ചു.എ എ ജലീൽ,കെ ബി കുഞ്ഞാമു,എ കെ ഷാഫി, മഹ്മൂദ്‌ കുളങ്കര, ബി എം ഖാദർ, കെ ബി മുനീർ, എ എസ്‌ ഹബീബ്‌, അഷ്‌റഫ്‌ എരിയാൽ, ബി മൊയ്തീൻ, ഇംതിയാസ്‌ എരിയാൽ, അസൈനാർ കുളങ്കര, അബു നവാസ്‌, ഇ എം ഷാഫി,മൻസൂർ അക്കര ഷംസു മാസ്കൊ, കെ ബി അമീർ, അർഷാദ്‌, ഹാരിസ്‌, സുബൈർ, നിസാർ കുളങ്കര, എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad