Type Here to Get Search Results !

Bottom Ad

കുടുപ്പം കുഴിയില്‍ ഉടന്‍ പാലം നിര്‍മ്മിക്കണം - മുസ്ലിം ലീഗ്

വിദ്യാഗിരി :(www.evisionnews.co) ബെള്ളം ബെട്ടു വിദ്യാഗിരി റോഡ് കൂട്ടിയോജിപ്പിക്കുന്നതിനും സമീപ പ്രദേശത്തെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനും കുടുപ്പം കുഴിയില്‍ ഉടന്‍ പാലം പണിയണമെന്ന് മുസ്ലിം ലീഗ് കുടുപ്പം കുഴി വാര്‍ഡ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. നിലവില്‍ സഡക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗത്ത് ബെള്ളംബെട്ടുവുല്‍ നിന്നും വിദ്യാഗിരി വരെ റോഡ് ടാറിംഗ് നടത്തിയിട്ടുണ്ട്. കുടുപ്പം കുഴി പുഴയില്‍ പാലം പണിതാല്‍ ബദിയടുക്ക ടൗണിലേക്കും വിദ്യാഗിരിയടക്കമുള്ള സമീപ പ്രദേശത്തേക്കുമുള്ള ദൂരം കുറക്കാന്‍ സാധിക്കും. പാലം യാഥാര്‍ഥ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കാനും  യോഗം തീരുമാനിച്ചു. സത്താര്‍ കുടുപ്പം കുഴി അദ്ധ്യക്ഷത വഹിച്ചു.. മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. ബദ്രുദ്ധീന്‍ താസിം, അന്‍വര്‍ ഓസോണ്‍, അബ്ദുല്ല ചാലക്കര, ഹമീദ് പള്ളത്തടുക്ക, ഹൈദര്‍ കുടുപ്പംകുഴി, ഹനീഫ് ദൂജിമൂല, കാദര്‍ ചാളക്കോട്, യൂസഫ് പിലാവ്മൂല, ബാപ്പിഞ്ഞി കുടുപ്പംകുഴി,  അബ്ദുല്‍ റഹിമാന്‍ കുടുപ്പംകുഴി, ഹനീഫ് എം ഡി, ലത്തീഫ് കോരിക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹനീഫ് ചാളക്കോട് സ്വാഗതവും മുഹമ്മദ് ചാളക്കോട് നന്ദിയും പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad