ദമ്മാം:(www.evisionnews.co) “അറഫ ദിനം:മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 1428 മത് വാര്ഷികം”എന്ന ശീര്‍ഷകത്തില്‍ ഐ.സി.എഫ് സീക്കോ യുണിറ്റ് സന്ദേശ പ്രഭാഷണം സംഘടിപ്പിച്ചു.മനുഷ്യരാശിയുടെ മേൽ മനുഷ്യന്റെ ഏറ്റവും പ്രധാനമായ അവകാശങ്ങളെ തൊട്ടുണര്‍ത്തുന്ന പ്രവാചകര്‍ മുഹമ്മദ് നബി(സ) യുടെ വിടവാങ്ങല്‍ പ്രഭാഷണം ലോകമെമ്പാടുമുള്ള വലിയ വേദികളിലും ചര്‍ച്ചയാക്കപ്പെടുന്നു.പ്രസ്തുത പ്രഭാഷണത്തിന്റെ സ്മരണ കൂടി ആണ് അറഫ ദിനം.സീക്കോ സഅദിയ ഹാളില്‍ നടന്ന പരിപാടി മുഹ്‌യിദ്ധീന്‍ സഅദി കുഴിപ്പുറം ഉദ്ഘാടനം ചെയ്തു.യുണിറ്റ് പ്രസിഡന്റ് അബ്ബാസ് സഖാഫി അധ്യക്ഷത വഹിച്ചു.
വാഹനപകടത്തില്‍ മരണപ്പെട്ട കാസര്‍കോട് ജില്ലയിലെ എസ്.എസ്.എഫ് ഭാരവാഹികളായ ഇർഷാദ് കർന്നൂർ,സ്വാബിർ പന്ച്ചോടി എന്നി വരുടെ അനുസ്മണരവും നടന്നു.സിദ്ധീഖ് സഖാഫി ഉര്‍മി ഉല്‍ബോധനം നടത്തി.ഉമര്‍ ലതീഫി,ഹംസ എളാദ്,റഹീം ലേഡീസ് മാര്‍കറ്റ്,കെ.എം.കെ നജ്മ,മുബാറക് സഅദി,മുഹമ്മദ് കുഞ്ഞി ഉളുവാര്‍,കെ.പി മൊയ്തീന്‍ ഹാജി കൊടിയമ്മ,ഇസ്ഹാഖ് മിസ്ബാഹി,ലത്തീഫ് പള്ളത്തദക്ക,സാജിദ് കൊറ്റുമ്പ,സ്വാദിക് കാസര്‍കോട്,അബ്ബാസ് കുന്ജാര്‍,അബ്ദുല്‍ ജബ്ബാര്‍ ലതീഫി തുടങ്ങിയവര്‍ സംബന്ധിച്ചു

Post a Comment
0 Comments