Type Here to Get Search Results !

Bottom Ad

ഈ വാകമരച്ചോട്ടിൽ ഫേസ്ബുക്ക് കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

കാസർകോട് :(www.evisionnews.co)ഈ വാകമരച്ചോട്ടിൽ ഫേസ്ബുക്ക് കൂട്ടായ്മയുടെ ഓണാഘോഷവും വാർഷിക ജനറൽബോഡിയും കാസർകോട് ഗവ. അന്ധവിദ്യാലയത്തിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് അന്ധവിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കുള്ള ഓണക്കോടി വിതരണവും, ഗ്രൂപ്പിൽ നിന്നും കാൻസർ രോഗികൾക്ക് വിഗ് നിർമ്മാണത്തിനായി തലമുടി ദാനം ചെയ്തവർക്കുള്ള അനുമോദനവും ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമൻ നിർവ്വഹിച്ചു പ്രസ്തുത ചടങ്ങിൽ ശ്രീജിത്ത് മഞ്ചക്കൽ അധ്യക്ഷനായി. ഗ്രൂപ്പ് അംഗവും യുവ കവയത്രിയുമായ സൂര്യഗായത്രിയുടെ ആദ്യ കവിതാ സമാഹാരം "വാകയിലെ സൂര്യോദയം '' പ്രശസ്ത കവി മുരളി മംഗലത്ത് പ്രകാശനം ചെയ്തു. അന്ധവിദ്യാർത്ഥികൾക്കായി ഓണസദ്യയും ഓണക്കളികളും കലാപരിപാടികളും സംഘടിപ്പിച്ചു. രവീന്ദ്രൻ പാടി, നാരായണൻ മാഷ്, സുഭാഷ് കണ്ണൂർ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. പ്രജിത്ത് ഉലൂജി അധ്യക്ഷനായി ജിതിൻ കുണ്ടംകുഴി സ്വാഗതവും  വൈശാഖ് കളക്കര നന്ദിയും പറഞ്ഞു. 

ഈ വാകമരച്ചോട്ടിലിന്റെ പുതിയ ഭാരവാഹികൾ

വർഗ്ഗീസ് കോശി (പ്രസിഡൻറ്)

പ്രജിത്ത് ഉലൂജി (സെക്രട്ടറി)

സുനിൽ എരിഞ്ഞിപ്പുഴ (ട്രഷറർ)

Post a Comment

0 Comments

Top Post Ad

Below Post Ad