Type Here to Get Search Results !

Bottom Ad

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ-എബിവിപി പരസ്യ കൂട്ടുകെട്ട്: എംഎസ് എഫ്

കാസർകോട് :(www.evisionnews.co) കണ്ണൂർ യൂണിവേയ്സിറ്റി കോളേജ് തിരഞ്ഞെടുപ്പിൽ ജില്ലയിൽ എ ബി വി പി -എസ് എഫ് ഐ - പരസ്യ കൂട്ട് കെട്ട് തെരഞ്ഞെടുപ്പ് ഫലത്തിൽ പുറത്ത് വന്നുവെന്ന് എം എസ് എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടിയും ജനറൽ സെക്രട്ടറി സി.ഐ.എ.ഹമീദും പ്രസ്താവിച്ചു.

മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ മുമ്പ് എ ബി വി പി കുത്തകയാക്കിയ സീറ്റിൽഎം എസ് എഫ് വിജയം കണ്ടപ്പോൾ മറ്റു സീറ്റുകളിൽ ഇരുവരും വീതം വെപ്പ് നടത്തുകയായിരുന്നു

അംബേദ്ക്കർ കോളേജിലും, സി.കെ നായർ കോളേജിലും എംഎസ്എഫ് സ്ഥാനാർത്ഥി മൽസരിച്ച സീറ്റുകളിൽ മാത്രം എ ബി വി പി സ്ഥാനാർത്ഥികളെ നിർത്താതെ വോട്ട് മറിക്കുകയായിരുന്നു 

കാസർകോട് ഗവർമെന്റ് കോളേജിൽ എംഎസ്എഫ് വിജയ സാധ്യതയുള്ള ചെയർമാൻ സ്ഥാനാർത്ഥിയുടെ പത്രിക യൂണിവേ ഴ്സിറ്റിയിലെ സ്വാധീനം ഉപയോഗിച്ച് തള്ളിക്കുകയായിരുന്നു.ഫാസിസ്റ്റ് ശക്തികളെ കൂട്ട് പിടിച്ച് എസ് എഫ് ഐ നടത്തിയ നെറികെട്ട രാഷ്ട്രിയം സമൂഹം തിരിച്ചറിയുമെന്ന് എം എസ് എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടിയും ജനറൽ സെക്രട്ടറി സി.ഐ.എ ഹമീദും കൂട്ടിച്ചേർത്തു

Post a Comment

0 Comments

Top Post Ad

Below Post Ad