കാസർകോട്:(www.evisionnews.co)കാസർകോട് സാഹിത്യവേദിയുടെ നേതൃത്വത്തിൽ സാഹിത്യ ചർച്ച നടത്തി.കെ ആർ മീരയുടെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച സ്വച്ഛ ഭാരതി, സംഘിയണ്ണൻ, മാധ്യമധർമ്മൻ എന്നീമൂന്ന് കഥകളെ ആസ്പദമാക്കി നടത്തിയ ചർച്ചയിൽ പ്രശസ്ത സാംസ്കാരിക പ്രഭാഷകനും അധ്യാപകനുമായ ശ്രീ വത്സൻ പിലിക്കോട് വിഷയാവതരണം നടത്തി.കെ ആർ മീരയുടെ കഥകൾ കാലത്തിനെതിരെയുള്ള എഴുത്തുകാരന്റെ സമരത്തിന്റെ തുടക്കമാണെന്ന് ചർച്ച അഭിപ്രായപ്പെട്ടു.
സാഹിത്യവേദി വൈസ് പ്രസിഡണ്ട് നാരായണൻ പേരിയ അധ്യക്ഷത വഹിച്ചു.പത്മനാഭൻ ബ്ലാത്തൂർ, എരിയാൽ അബ്ദുല്ല, എ.എസ് മുഹമ്മദ്കുഞ്ഞി, അമീൻ ഷാ കൊല്ലം, മധു എസ് നായർ, വിനോദ് കുമാർ പെരുമ്പള, എം വി.സന്തോഷ് കുമാർ, കെ.എച്ച് മുഹമ്മദ്, സി.എൽ ഹമീദ്, രാഘവൻ ബെള്ളിപ്പാടി, ഉണ്ണികൃഷ്ണൻ അണിഞ്ഞ, റഹീം ചൂരി എന്നിവർ സംസാരിച്ചു.സാഹിത്യവേദി സെക്രട്ടറി ജി. പുഷ്പാകരൻ ബെണ്ടിച്ചാൽ സ്വാഗതവും മധൂർ ഷെരീഫ് നന്ദിയും പറഞ്ഞു.ഉല്ലാസ് ബാബു കെ.പി, ടി.എ ഷാഫി, റഹ്മാൻ കെ.റഹ്മാനിയ, കെ.പി എസ് വിദ്യാനഗർ, രവീന്ദ്രൻ പാടി, രാജേഷ് കുമാർ ആർ എസ്, ഇബ്രാഹിം ചെർക്കള, റൗഫ് ബാവിക്കര, ഉസ്മാൻ കടവത്ത്, ബഷീർ ചേരങ്കൈ, ബാലകൃഷ്ണൻ ചെർക്കള, സി.കെ അജിത് കുമാർ എന്നിവർ സംബന്ധിച്ചു.

Post a Comment
0 Comments