കാസര്‍കോട്:(www.evisionnews.co) കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എം.എസ്.എഫ് മികച്ച മുന്നേറ്റംനേടി. മൂന്നു കോളജുകളില്‍ എം.എസ്.എഫ് മുന്നണി മുഴുവന്‍ സീറ്റുകളും സ്വന്തമാക്കി. കാസര്‍കോട് ഗവ. കോളജില്‍ അബ്ദുല്ല മെഹ്‌റു സിനാന്‍ സ്റ്റുഡന്റ് എഡിറ്ററായി തെരഞ്ഞടുക്കപ്പെട്ടു. ഷറഫ് കോളജ് പടന്നയില്‍ മുഴുവന്‍ സീറ്റും എം.എസ്.എഫ് സ്വന്തമാക്കി. ചെയര്‍മാനായി ടി.കെ ശഹബാസും യു.യു.സിയായി എം.കെ.എല്‍ ആഷിഖും ജനറല്‍ സെക്രട്ടറിയായി ഇ.പി അഫ്രീദും വൈസ് ചെയര്‍പേഴ്‌സണായി ഷിഫാനയും ജോ. സെക്രട്ടറിയായി കെ. ആദിരയും എഡിറ്ററായി ജുനൈദും ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായി ഷുഹൈബ് പടന്നയും തെരഞ്ഞെടുക്കപ്പെട്ടു.
തൃക്കരിപ്പൂര്‍ ആര്‍ട്‌സ് സയന്‍സ് കോളജില്‍ മുഴുവന്‍ സീറ്റുകളിലും എം.എസ്.എഫ് വിജയിച്ചുകയറി. ചെയര്‍മാനായി യു.പി ഷമ്മാസ് ബിരിച്ചേരിയും ജനറല്‍ സെക്രട്ടറിയായി അബ്ദുല്ല കോട്ടപ്പുറവും യു.യു.സിയായി അസര്‍ ഒളവറയും വൈസ് ചെയര്‍മാനായി എല്‍.കെ സീനയും ജോ. സെക്രട്ടറിയായി വജന മോള്‍ ഫിലിപ്പും മാഗസിന്‍ എഡിറ്ററായി റിഷാദ് അബ്ദുല്ലയും ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായി സി തനൂഫും സ്‌പോര്‍ട്‌സ് ക്യാപ്റ്റനായി മുനീറലിയും തെരഞ്ഞെടുക്കപ്പെട്ടു. എം.ഐ.സി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ മുഴുവന്‍ സീറ്റും എം.എസ്.എഫ് വിജയിച്ചു. അബ്ദുല്‍ റഹിമാന്‍ ആലംപാടി ചെയര്‍മാനായും എ.കെ അബ്ദുല്‍ റഹിമാന്‍ ജനറല്‍ സെക്രട്ടറിയായും യു.ഇ അബ്ദുല്‍ ഖാദര്‍ യു.യു.സി തെരഞ്ഞെടുക്കപ്പെട്ടു. രാജപുരം സെന്‍ പയസ് കോളജില്‍ മൈനര്‍ സീറ്റില്‍ മുനവിറും സി.കെ നായര്‍ പടന്നക്കാടില്‍ മേഘയും മികച്ച വിജയം നേടി. പടന്ന റഹ്്മാനിയ, കാഞ്ഞങ്ങാട് ഓര്‍ഫനേജ്, സഅദിയ ആര്‍ട്‌സ് കോളജ്, മാലിക് ദീനാര്‍ കോളജ് എന്നിവിടങ്ങളില്‍ എം.എസ്.എഫ് പ്രതിനിധികള്‍ എതിരില്ലാതെയും തെരഞ്ഞെടുത്തു.
Post a Comment
0 Comments