Type Here to Get Search Results !

Bottom Ad

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്; ജില്ലയില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം:ഇരുപതിൽ 17 കോളേജുകളിലും എസ്എഫ്‌ഐ ആധിപത്യം

കാസര്‍കോട്:(www.evisionnews.co)  കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴില്‍ ജില്ലയില്‍ സംഘടനാതലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്വല വിജയം. ഇരുപതില്‍ 17 കോളേജിലും എസ്എഫ്‌ഐ ആധിപത്യമുറപ്പിച്ചു. നീലേശ്വരം പി കെ രാജന്‍ ക്യാമ്പസ്, മടിക്കൈ ഐഎച്ച്ആര്‍ഡി, ചീമേനി ഐഎച്ച്ആര്‍ഡി, കാഞ്ഞങ്ങാട് സ്വാമി സദ്ഗുരു നിത്യാനന്ദ എന്‍ജിനിയറിങ് എന്നീ കോളേജുകളിലാണ് എസ്എഫ്‌ഐ എതിരില്ലാതെ ജയിച്ചിരുന്നു.
ബുധനാഴ്ച രാവിലെ വോട്ടെടുപ്പ് നടന്ന 16 കോളേജില്‍ ഒമ്പതിടത്ത് എല്ലാ സീറ്റും നേടി എസ്എഫ്‌ഐ മികച്ച വിജയം കൈവരിച്ചു. കാഞ്ഞങ്ങാട് നെഹ്‌റു കോളേജ്, സനാതന നീലേശ്വരം, സി കെ നായര്‍ പടന്നക്കാട്, അംബേദ്കര്‍ പെരിയ, സെന്റ് പയസ് രാജപുരം, എളേരിത്തട്ട് ഇ കെ നായനാര്‍ ഗവ. കോളേജ്, മുന്നാട് പീപ്പിള്‍സ്, എസ്എന്‍ഡിപി കാലിച്ചാനടുക്കം, ഉദുമ ഗവ. കോളേജുകളിലാണ് മുഴുവന്‍ സീറ്റും എസ്എഫ്‌ഐക്ക് ലഭിച്ചത്. കാസര്‍കോട് ഗവ. കോളേജ്, മഞ്ചേശ്വരം ഗോവിന്ദപൈ കോളേജുകളില്‍ ഒരു മേജര്‍ സീറ്റൊഴികെയും കരസ്ഥമാക്കി. സെന്റ്‌മേരീസ് ചെറുപനത്തടി, കുമ്പള ഐഎച്ച്ആര്‍ഡി കോളേജുകളിലും എസ്എഫ്‌ഐ യൂണിയന്‍ ഭരണം നേടി. 
മഞ്ചേശ്വരം ഗോവിന്ദപൈ കോളേജില്‍ വര്‍ഷങ്ങളായുള്ള എബിവിപി ആധിപത്യം തകര്‍ത്താണ് എസ്എഫ്‌ഐ ഉജ്വല വിജയം നേടിയത്. കാസര്‍കോട് ഗവ. കോളേജ് യുഡിഎസ്എഫില്‍നിന്നും പെരിയ അംബേദ്കര്‍ കോളേജ് കെഎസ്‌യുവില്‍നിന്നും എസ്എഫ്‌ഐ പിടിച്ചെടുത്തു.
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്വല വിജയം സമ്മാനിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും ജില്ലാസെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു.



Post a Comment

0 Comments

Top Post Ad

Below Post Ad