Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ്‌: 20 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്‌

കാഞ്ഞങ്ങാട്‌:(www.evisionnews.co)കാഞ്ഞങ്ങാട്‌ മൂന്ന്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്നലെ നടന്ന റാഗിംഗില്‍ 20 പേര്‍ക്കെതിരെ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ കേസെടുത്തു. ഇക്‌ബാല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, കുശാല്‍ നഗറിലെ പോളിടെക്‌നിക്ക്‌, ദുര്‍ഗ്ഗാ ഹയര്‍സെക്കന്റി സ്‌കൂള്‍ എന്നിവിടങ്ങളിലാണ്‌ റാഗിംഗും അക്രമവും ഉണ്ടായത്‌. ഇക്‌ബാല്‍ സ്‌കൂളിലെ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥി അതിഞ്ഞാലിലെ അബ്‌ദുല്‍ ഖാദറിന്റെ മകന്‍ വാഹി(16) ന്റെ പരാതിയില്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥികളായ ആസിഫ്‌, മുര്‍ഷീദ്‌, സാജിദ്‌ ഫായിസ്‌, ഷാഹിദ്‌ തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും കുശാല്‍ നഗര്‍, പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥി വയനാട്‌ സുല്‍ത്താന്‍ ബത്തേരിയിലെ സതീഷ്‌ കുമാറിന്റെ മകന്‍ കര്‍മ്മതിലക(18)ന്റെ പരാതിയില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ മനുവിനോദ്‌, വിനീത്‌, സായന്ത്‌, തുടങ്ങിയ വിദ്യാര്‍ത്ഥികള്‍എതിരെയാണ്‌ കേസെടുത്തതെന്നു പൊലീസ്‌ അറിയിച്ചു.
പോളി വിദ്യാര്‍ത്ഥി കര്‍മ്മതിലകനെ ഹോസ്‌റ്റലില്‍ കയറിയ വിദ്യാര്‍ത്ഥികള്‍ റാഗ്‌ ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ഇക്‌ബാല്‍ സ്‌കൂളിള്‍ സ്‌കൂളിന്‌ മുന്‍വശത്ത്‌ വെച്ചാണ്‌ റാഗിംഗ്‌ നടന്നത്‌. ദുര്‍ഗാ ഹയര്‍സെക്കന്ററി സ്‌കൂളിലെ റാഗിംഗുമായി പൊലീസ്‌ 3 പേര്‍ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌.

Post a Comment

0 Comments

Top Post Ad

Below Post Ad