Type Here to Get Search Results !

Bottom Ad

ഉത്തര മലബാര്‍ ജലോത്സവം:സഘാടക സമിതി രൂപീകരിച്ചു

ചെറുവത്തൂർ:(www.evisionnews.co) ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍,ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത്, നീലേശ്വരം നഗര സഭ, ജനകീയ സംഘാടക സമിതി സംയുക്താഭിമുഖ്യത്തില്‍ 2017  ഒക്‌ടോബര്‍  2 ഗാന്ധി ജയന്തി ദിനത്തില്‍ കാര്യങ്കോട് തേജസ്വിനി പുഴയില്‍ മഹാത്മാഗാന്ധി ട്രോഫിക്ക് വേണ്ടി യുള്ള ഉത്തര മലബാര്‍ ജലോത്സവം 2017 ന്റെ വിജയകരമായ  നടത്തിപ്പിന്  വണ്ടിയുള്ള സഘാടക സമിതി രൂപീകരിച്ചു. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇ എം.എസ് സ്മാരക കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന സംഘാടക സമിതി രൂപീകരണ യോഗം ജനപങ്കാ ളിത്തം കൊണ്ട് ശ്രദ്ധേയമായി. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാ ജന്റെ അദ്ധ്യക്ഷതയില്‍ ശ്രീ എം.രാജഗോപാലന്‍ എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ കെ.കുഞ്ഞിരാമന്‍, ഡി ടി പി സി സെക്രട്ടറി ബിജു രാഘവന്‍, കെ. ശകുന്തള, കെ.ഗൗരി, എം.പി പത്മനാഭന്‍, എം.രാമകൃഷ്ണന്‍ മാസ്റ്റര്‍,  വി.വി രാമകൃഷ്ണ ന്‍മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശ്രീ.മാധവന്‍മണിയറ സ്വാഗതവും വെങ്ങാട്ട് കുഞ്ഞി രാമന്‍ നന്ദിയും രേഖപ്പെടുത്തി. 25 ആള്‍ തുഴയും വള്ളംകളി, 5ആള്‍ തുഴയും വള്ളം കളി, വനിതകള്‍ക്കായുള്ള വള്ളംകളി എന്നിങ്ങനെയുള്ള  മത്സരങ്ങള്‍ക്കൊപ്പം  സാംസ്‌കാരിക തനിമ നിലനിര്‍ത്തുന്ന  ജലഘോഷയാത്രകളും നിശ്ചല-ചലന ദൃശ്യങ്ങളും ജലഗാനമേള യും നിറപ്പകിട്ടാര്‍ന്ന  വെടിക്കെട്ടും കൊണ്ട്  ഉത്തരമലബാര്‍ ജലോത്സവം വര്‍ണ്ണശബളമാ ക്കാന്‍ സംഘാടക സമിതി തീരുമാനിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad