Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് നേതാക്കള്‍ക്ക് നേരെ പോലീസ് മര്‍ദ്ദനം; ചട്ടഞ്ചാലില്‍ പ്രതിഷേധ പ്രകടനം നടത്തി


ചട്ടഞ്ചാല്‍: (www.evisionnews.co) മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തിയ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അടക്കമുള്ള സംസ്ഥാന ഭാരവാഹികളെ പോലീസ്  ക്രൂരമായി മര്‍ദ്ദിച്ച നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് ചെമനാട് പഞ്ചായത്ത് കമ്മിറ്റി ചട്ടഞ്ചാലില്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ല ജനറല്‍ സെക്രട്ടറി ടി ഡി കബിര്‍ തെക്കില്‍, മണ്ടലം പ്രസിഡണ്ട് ഹാരിസ് തൊട്ടി, ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര , വൈസ് പ്രസിഡണ്ട് ടി ഡി ഹസ്സന്‍ ബസരി,പഞ്ചായത്ത് പ്രസിഡണ്ട് ആഷിഫ് മാളിക തെക്കില്‍, ജനറല്‍ സെക്രട്ടറി അബ്ദുല്ല ഒരവങ്കര, അബുബക്കര്‍ കണ്ടത്തില്‍, സുലുവാന്‍ ചെമാട്, ഖാ ധര്‍ ടി ഡി, ജാഫര്‍ കൊവ്വല്‍, അബു മാഹി നാബാദ്, മൊയ്തു തൈര, കലന്തര്‍ തൈര, സാദിഖ് ആലംപാടി നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad