Type Here to Get Search Results !

Bottom Ad

മൊഗ്രാൽ യുനാനി ആശുപത്രിയിൽ മരുന്ന് ക്ഷാമം:പ്രതിഷേധം ശക്തം

മൊഗ്രാൽ :(www.evisionnews.co)5 വർഷത്തെ ഇടവേളക്ക് ശേഷം മൊഗ്രാൽ യു നാനി ആശുപത്രിയിൽ വീണ്ടും മരുന്ന് ക്ഷാമം. വർഷത്തിൽ 5 ലക്ഷം രൂപയുടെ മരുന്നാണ് മൊഗ്രാൽ യൂനാനി ആശുപത്രിക്ക് കുമ്പള ഗ്രാമ പഞ്ചായത്ത് നീക്കി വെച്ചിരിക്കുന്നത്. 2016-17 വർഷത്തെ ഫണ്ട് കൃത്യ സമയത്ത് ഉപയോഗപ്പെടുത്താനാവാത്തത് മൂലം മരുന്ന് ക്ഷാമം നേരിടേണ്ടി വന്നത്. അധികൃതരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥ മൂലം ആശുപത്രി മരുന്നില്ലെന്ന കാരണത്താൽ അടച്ചു പൂട്ടേണ്ട അവസ്ഥയിലാണെന്ന് ഡി. വൈ. എഫ്. ഐ. മൊഗ്രാൽ യൂണിറ്റ് കമ്മിറ്റി ആരോപിച്ചു. നൂറുകണക്കിന് രോഗികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് യൂനാനി ചികിത്സ തേടി ദിവസേന മൊഗ്രാലിലെത്തുന്നത്. 
മഴക്കാലം വന്നതോടെ  രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മരുന്നും, ലാബ് പ്രവർത്തനവും യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കണമെന്ന് ഡി. വൈ. എഫ്. ഐ. യൂണിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad